കേച്ചേരി : കുന്നംകുളം – തൃശൂര്‍ റോഡിലെ കേച്ചേരിയില്‍ ലോറിയും കെ.എസ്.ആര്.ടി.സി ലോ ഫ്ലോര്‍ ബസും കൂടിയിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ ലോറി ഡ്രൈവര്‍ മധുര സ്വദേശി മുത്തു (35), സഹായി അരുണ്‍ (24), ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി റാഷിദ് (45), കണ്ടക്ടര്‍ കോഴിക്കോട് സ്വദേശിനി ഷിജിനി (39), അബ്ദുല്‍ ബാസിക് (35), കോഴിക്കോട് സ്വദേശി നിസാം (26), മലപ്പുറം സ്വദേശി ആഷിക് (40) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എറണാകുളം സ്വദേശി നിസാര്‍ (40)നെ ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയിലും മലപ്പുറം ചാക്കോരി മഠത്തില്‍ ചന്ദ്രശേഖരന് (53), കോഴിക്കോട് എരുവാട്ട് ജംഷീര്‍ (30), ആലപ്പുഴ കളപുരയ്ക്കല്‍ സജീവ് (35), എയ്യാല്‍ കോമരത്ത് പറമ്പില്‍ ഷീജ (45) എന്നിവരെ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മറ്റു യാത്രക്കാര്‍ക്കും നിസ്സാര പരിക്കുണ്ട്. ഞായറാഴ്ച വൈകിട്ട് ആറോടെ കേച്ചേരി തുവാന്നൂര് പാലത്തിലായിരുന്നു അപകടം. ആലപ്പുഴയില്‍നിന്ന് കോഴിക്കോട്ടേക്ക് പോയ ബസും എറണാകുളത്തേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്. ബസിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.