ആറ്റിങ്ങലില്‍ ഗുണ്ടാവിളയാട്ടം ; അഞ്ചംഗസംഘം ടിപ്പര്‍ ലോറി തകര്‍ത്തു ; ഡ്രൈവറെയും സഹായിയെയും ക്രൂരമായി മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍: ടിപ്പര്‍ ലോറി ഡ്രൈവറെ അഞ്ചംഗസംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. മുട്ടപ്പലം മൂലയില്‍വാരം നെടുവേലി വീട്ടില്‍ അനുവി(32)നാണ് മര്‍ദനമേറ്റത്. ദേഹമാസകലം മര്‍ദ്ദനമേറ്റ ഇയാള്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ടിപ്പറി​ന്റെ  ഗ്ലാസുകളും അടിച്ചുതകര്‍ത്തു. സംഭവം തടയാനെത്തിയ നാട്ടുകാരെ അക്രമി സംഘം വിരട്ടി ഓടിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ ചിറയിന്‍കീഴ് പോലീസ് സ്​റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മുടപുരം തെങ്ങുംവിള സ്വദേശി സാജ​​ന്റെതാണ് ടിപ്പര്‍. ഇടഞ്ഞുംമൂല, ചെറുമുട്ടം, കോളംപാലം, പെരുങ്ങുഴി തീരദേശ റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയ സംഘങ്ങളുടെയും ശല്യം വര്‍ധിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പോലീസ് പട്രോളിങ്​ ഈ മേഖലയില്‍ ശക്തിപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഗുണ്ടാപ്പിരിവ് നല്‍കാത്തതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പറയപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...