വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു : 19 പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ്  19 പേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ആന്ധ്രാപ്രദേശ് പാല്‍നട സ്വദേശി  ശ്രീനിവാസ റാവു (38) വിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. മറ്റുള്ളവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം പത്തനംതിട്ട, കോന്നി ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍ ബസിന് അടിയില്‍ കാല്‍ അകപ്പെട്ട് പാദം ചതഞ്ഞ നിലയിലാണ് ശ്രീനിവാസ റാവുവിനെ ആശുപത്രിയില്‍ എത്തിച്ചത്.

ശബരിമല പാതയില്‍ പെരുനാടിനും വടശ്ശേരിക്കരയ്ക്കും മദ്ധ്യേ ചമ്പോണിലെ വലിയ വളവില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു ഇവര്‍. വളവുതിരിഞ്ഞു വരവെ നിയന്ത്രണം നഷ്ടമായി ബസ് റോഡിലേക്ക് മറിയുകയായിരുന്നു. റോഡിലൂടെ നിരങ്ങി വന്ന ബസ് ക്രാഷ് ബാരിയറും തകര്‍ത്ത് സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ ഭിത്തിയില്‍ ഇടിച്ചാണ് നിന്നത്. പോലീസും മോട്ടോര്‍ വാഹന വകുപ്പും അഗ്നിശമന സേനയും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വടശേരിക്കര ചമ്പോണ്‍ വളവ് സ്ഥിരം അപകടം നേരിടുന്ന സ്ഥലമാണ്. വീതി കുറഞ്ഞ റോഡും വലിയ വളവുമാണ് അപകടത്തിന് പ്രധാന കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....