പാലക്കാട് ബസ് ജീവനക്കാരന് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ബസ് ജീവനക്കാരന് കുത്തേറ്റു. സ്റ്റേഡിയം സ്റ്റാൻറിൽ വെച്ച് പാലക്കാട്- മണ്ണാർക്കാട് റൂട്ടിലെ റസാരിയോ ബസിലെ ജീവനക്കാരൻ സന്തോഷിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ്.

പ്രതിയായ കുന്തിപ്പുഴ സ്വദേശി ഷാനിഫ് പോലീസ് കസ്റ്റഡിയിലാണ്. നിസാര പരിക്കേറ്റ ഷാനിഫ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണ കാരണമെന്ന് പോലീസ്. സംഭവം നടന്നത് ടൗൺ ബസ് സ്റ്റാൻ്റ് പരിസരത്തെ പെട്രോൾ പമ്പിനടുത്ത് വെച്ചാണ്. അരയിൽ കത്തിയുമായെത്തിയ പ്രതി സന്തോഷിനെ നിലത്തേക്ക് ചവിട്ടിയിട്ട് അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സന്തോഷിന് വയറിൽ ആഴത്തിൽ മുറിവുകളുണ്ട്. ശരീരമാസകലവും മുറിവുകളെന്നും പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...