Saturday, March 15, 2025 9:47 am

ആഡംബര ബസുകൾക്ക് പെർമിറ്റ് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കില്ല ; കേന്ദ്രത്തിനെതിരെ സംസ്ഥാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആഡംബര ബസുകൾക്ക് പെർമിറ്റ് ഒഴിവാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ നിലപാട് ശക്തമാക്കി സംസ്ഥാന സർക്കാർ. അടുത്ത ബുധനാഴ്ച തൊളിലാളി സംഘടനകളുടെ യോഗം വിളിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. 22 സീറ്റുകളിൽ കൂടുതലുള്ള ആഡംബര ടൂറിസറ്റ് ബസുകൾക്ക് പെർമിറ്റില്ലാതെ ഓടാൻ അനുവദിക്കുന്നതിന് മോട്ടർവാഹന നിയമത്തിൽ ഭേദഗതി വരുത്താനാണ് കേന്ദ്രസർക്കാർ നിക്കം.

ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. റൂട്ടും നിരക്കും നിശ്ചയിച്ച് യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള സ്റ്റേജ് ക്യാരേജ് പെർമിറ്റ് ഇതോടെ ഇല്ലാതാകും. ഇത് പൊതു ഗതാഗത സംവിധാനത്തെ ഇല്ലാതാക്കുമെന്നാണ് സംസ്ഥാനസർക്കാരിന്റെ നിലപാട്. അതിനാൽ നിയമവശമുൾപ്പടെ പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മറുപടി നൽകുകയെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. യാത്രനിരക്കിന്റെ പേരിൽ കൊള്ളയാകും നടക്കുകയെന്നാണ് സർക്കാരിന്റെ മറ്റൊരാശങ്ക. കെ എസ് ആർ ടി സിയെയും ചെറുകിടസ്വകാര്യബസ് സർവിസുകളെയും പ്രതിസന്ധിയിലാക്കുമെന്നും സർക്കാരിന്റെ ആശങ്ക. ട്രാസ്പോർട്ട് കമ്മീഷണർ ഉൾപ്പടെയുള്ളവരുമായി മന്ത്രി ചർച്ച നടത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

50 കഴിഞ്ഞ സ്ത്രീക്ക്​ വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി നൽകി ഹൈകോടതി

0
കൊച്ചി : 50 കഴിഞ്ഞ സ്ത്രീക്ക്​ വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി...

കരാറുകാരൻ ചതിച്ചു ; കൗൺസിലർ സുമനസ്സുകളുടെ സഹായത്തോടുകൂടി റോഡ് റീ കോൺക്രീറ്റ് ചെയ്തു

0
പന്തളം : കരാറുകാരൻ ചതിച്ചു. കൗൺസിലർ സുമനസ്സുകളുടെ സഹായത്തോടുകൂടി റോഡ്...

ആഹാരത്തിനൊപ്പം നൽകിയ ഇറച്ചിച്ചാറ് കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലിൽ സംഘർഷം

0
ആലപ്പുഴ : താമരക്കുളത്ത് പാഴ്സൽ വാങ്ങിയ ആഹാരത്തിനൊപ്പം നൽകിയ ഇറച്ചിച്ചാറ് കുറഞ്ഞെന്ന്...

ഓമല്ലൂർ വയൽവാണിഭത്തിന് തുടക്കമായി

0
പത്തനംതിട്ട : കാർഷിക സംസ്കാരത്തിന്റെ ഗതകാല സ്മരണകളുയർത്തി ഓമല്ലൂർ വയൽവാണിഭത്തിന്...