Monday, December 23, 2024 10:05 pm

ഒരുവശം തളര്‍ന്ന ഭാര്യയെ കാറിനുള്ളിലാക്കി റോഡിലുപേക്ഷിച്ചു ; ഭര്‍ത്താവ് മുങ്ങി

For full experience, Download our mobile application:
Get it on Google Play

അടിമാലി: ഒരുവശം തളര്‍ന്ന ഭാര്യയെ കാറിനുള്ളിലാക്കി റോഡിലുപേക്ഷിച്ചു ഭര്‍ത്താവ് മുങ്ങി.  മകന്റെ വീട്ടിലേക്കെന്നു പറഞ്ഞ് ഒരു വശം തളര്‍ന്ന ഭാര്യയെ കൂട്ടിക്കൊണ്ടു വന്ന് കാറില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് സ്ഥലം വിട്ടു.  വയനാട്, കമ്പെട്ടി, വെണ്‍മണി വലിയ വേലിക്കകത്ത് ലൈലാമണിയെ (53) യാണ് അടിമാലി പോലീസ് സ്‌റ്റേഷന് സമീപം രണ്ട് ദിവസത്തോളം ദേശീയ പാതയില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ ലൈലാമണിയുടെ ഭര്‍ത്താവ് മാത്യൂവിനെ പോലീസ് അന്വേഷിക്കുന്നു. ബുധനാഴ്ച രാത്രിയാണ് റോഡ്‌ സൈഡില്‍ കെ.എല്‍ 12 ഇ 4868 ആള്‍ട്ടോ കാര്‍ പാര്‍ക്ക് ചെയ്തത്. രണ്ട് ദിവസമായി റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതില്‍ സംശയം തോന്നിയ ഒരു ആട്ടോ ഡ്രൈവറാണ് ഇന്നലെ കാറില്‍ അവശനിലയില്‍ ഒരു സ്ത്രീയെ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കാറിന്റെ താക്കോല്‍, ആര്‍.സി ബുക്ക്, മാനന്തവാടി ടൗണ്‍ എസ്.ബി.ഐ ബ്രാഞ്ചിലെ മാത്യുവിന്റെയും ലൈലാമണിയുടെയും ജോയിന്റ് അക്കൗണ്ട് പാസ് ബുക്ക്, ലൈലാമണിയുടെ ഫോണ്‍ എന്നിവ കൂടാതെ ബായ്ക്ക് സീറ്റിലും ഡിക്കിയിലും നിറയെ വീട്ടു സാധനങ്ങളും ഉണ്ടായിരുന്നു. അവശനിലയിലായിരുന്ന ലൈലാമണിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പോലീസ് മാത്യുവിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കോളെടുത്തെങ്കിലും ഉടന്‍തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി.

മൂന്നു വര്‍ഷമായി ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോയതാണെന്നും അവര്‍ പറഞ്ഞു. മാത്യുവും ലൈലാമണിയും മാത്രമാണ് മാനന്തവാടിയിലെ വീട്ടില്‍ താമസിക്കുന്നത്. ഇരട്ടയാറിലുള്ള മകന്റെ വീട്ടിലാക്കുന്നതിനാണ് ഭര്‍ത്താവ് മാനന്തവാടിയില്‍ നിന്നും കൂട്ടിക്കൊണ്ട് വന്നത്. അടിമാലിയില്‍ എത്തിയപ്പോള്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ബാത്ത് റൂമില്‍ പോയിട്ടു വരാം എന്നുപറഞ്ഞാണ് ഭര്‍ത്താവ് മാത്യു പോയതെന്ന് വീട്ടമ്മ പറഞ്ഞു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

0
കോഴിക്കോട്: നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കോഴിക്കോട് വടകര കരിമ്പനപ്പാലത്താണ്...

പൂട്ടിക്കിടന്ന വീടിന് 34,511 രൂപ കേരള വാട്ടർ അതോറിറ്റി ബില്ല് ; ഇളവ് നൽകാൻ...

0
പാലക്കാട്: പൂട്ടിക്കിടന്ന വീടിന് 34,511 രൂപ കേരള വാട്ടർ അതോറിറ്റി ബില്ല്...

സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും ജനുവരി 22ന് പണിമുടക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും ജനുവരി 22ന് പണിമുടക്കും....

പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം...

0
ഹൈദരാബാദ്: പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച...