ബസ് സർവ്വീസ് ആരംഭിക്കണം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിൽ അനുഭപ്പെടുന്ന രൂക്ഷമായ യാത്രാ ക്ലേശഷത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി കെ എസ് ആർടിസിയും സ്വകാര്യ ബസുകളും മത്സരിച്ച് സർവ്വീസ് നടത്തിയിരുന്ന റൂട്ടുകളിൽ ഇപ്പോൾ ഒരു ബസു പോലും ഓടുന്നില്ല. കോട്ടാങ്ങൽ , ചുങ്കപ്പാറ പ്രദേശങ്ങളിൽ നിന്നും മണിമല, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി പ്രദേശങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്ക് പോകേണ്ട യാത്രക്കാരാണ് ബസ് സർവ്വീസ് ഇല്ലാത്തതു മൂലം ദുരിതം അനുഭവിക്കുന്നത്.

കൃത്യസമയത്ത് ഓഫീസുകളിൽ എത്തിപ്പെടാൻ ഏറെ കഷ്ടപ്പെടുകയാണ് പലരും.  കറുകച്ചാൽ, മല്ലപ്പള്ളി, ചുങ്കപ്പാറ വഴി എരുമേലിക്ക് ബോർഡ് വെച്ച് സർവ്വീസ് ആരംഭിക്കുന്ന സ്വകാര്യ ബസ് മല്ലപ്പള്ളിയിൽ സർവ്വീസ് അവസാനിപ്പിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കെ എസ് ആർടിസി മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും സർവ്വീസ് നടത്തുന്ന ബസുകൾ ചുങ്കപ്പാറയിൽ സർവ്വീസ് അവസാനിപ്പിക്കുകയാണ് ഇപ്പോൾ.

രാവിലെയുള്ള സർവ്വീസുകൾ മണിമലക്കും പൊന്തൻ പുഴക്കും നീട്ടുകയാണെങ്കിൽ യാത്രാ ക്ലേശത്തിന് പരിഹാരമാകും. എന്നാൽ യാത്ര കുറവായതിനാൽ പല ട്രിപ്പുകളും കാലിയാണ് സർവ്വീസ് നടത്തുന്നതെന്നും ഡീസൽ അടിക്കാൻ പോലുമുള്ള കളക്ഷൻ ലഭിക്കാത്തതിനാലാണ് ട്രിപ്പുകൾ ചുരുക്കുന്നതിനും മറ്റും കാരണമെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. പ്രദേശത്തെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...