കോന്നി : കൊക്കത്തോട്ടിൽ സ്വകാര്യ ബസ് യാത്രയ്ക്കിടെ തെന്നി മാറി. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. കൊക്കാതോട് അള്ളുങ്കലിൽ ആയിരുന്നു അപകടം. കോന്നിയിൽ നിന്ന് കൊക്കാതോട് ഭാഗത്തേക്ക് പോയ ബസ് യാത്രയ്ക്കിടെ തെന്നി മാറുകയായിരുന്നു. ബസിന്റെ ടയറുകൾ റോഡിൽ നിന്ന് നിരങ്ങി വെളിയിലേക്ക് പോയിരുന്നു. തുടർന്ന് ക്രയിൻ ഉപയോഗിച്ചാണ് ബസ് പൂർവ്വ സ്ഥിതിയിൽ ആക്കിയത്. ആർക്കും പരുക്കില്ല.
കൊക്കാതോട്ടിൽ ബസ് യാത്രയ്ക്കിടെ തെന്നി മാറി അപകടം
RECENT NEWS
Advertisment