ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോട്ടയo ജില്ലയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ മാറ്റങ്ങൾ വരുത്തി : അലക്സാണ്ടർ ജേക്കബ്

For full experience, Download our mobile application:
Get it on Google Play

പാലാ: കോട്ടയത്തെ ഒരു വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലയിലേക്ക് ജോസ്.കെ.മാണിയുടെ ശ്രമഫലമായി എത്തിച്ച അഞ്ചോളം കേന്ദ്ര ഉന്നത പഠനകേന്ദ്രങ്ങൾ കോട്ടയത്തിൻ്റെ വിദ്യാഭ്യാസ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് പറഞ്ഞു. സംസ്ഥാന തലത്തിൽ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ കുറവ് ഉണ്ടായപ്പോഴും പാലാ വിദ്യാഭ്യാസ ജില്ല കിരീടം നിലനിർത്തുക തന്നെ ചെയ്തിരിക്കുന്നതിൽ പ്രത്യേകം വിദ്യാർത്ഥികളെ അനുമോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. അഭിരുചിക്കനുസരിച്ച് മാത്രമെ ഉപരിപഠനം തെരഞ്ഞെടുക്കാവൂ എന്ന് അദ്ദേഹം ഉപദേശിച്ചു.

പാലായിൽ കെ.എം.മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്നേഹാദരവ് അവാർഡ് ദാന ചടങ്ങിലും അനുമോദന യോഗത്തിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നും കേരള സിലബസിൽ ഇന്നത വിജയം നേടിയ 750-ൽ പരം വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ജോസ്.കെ.മാണി എം.പി ഉപഹാരങ്ങളും അവാർഡുകളും വിതരണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...