ബസുകളുടെ നികുതി പൂര്‍ണമായും ഒഴിവാക്കി ; മറ്റു വാഹനങ്ങള്‍ക്കും ‘സാന്ത്വന സ്‍പര്‍ശം’

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ബസുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റേജ് കാര്യേജുകളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ നികുതിയാണ് ഒഴിവാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദീർഘകാലമായി കുടിശ്ശികയുള്ള മോട്ടോർ വാഹന നികുതിത്തുക തവണകളായി അടയ്ക്കാനും വാഹന ഉടമകൾക്ക്‌ അനുവാദം നൽകി. ആറുമാസം മുതൽ ഒരുവർഷം വരെയുള്ള കുടിശ്ശിക -മാർച്ച് 20 മുതൽ ആറ് പ്രതിമാസ തവണയായും ഒരുവർഷം മുതൽ രണ്ടുവർഷം വരെയുള്ള കുടിശ്ശിക- എട്ട് പ്രതിമാസ തവണയായും അടയ്‌ക്കാം. രണ്ടുവർഷം മുതൽ നാലുവർഷം വരെയുള്ള കുടിശ്ശിക പത്ത് പ്രതിമാസ തവണയായും അടയ്‌ക്കാവുന്നതാണ്.

നാലുവർഷത്തിൽ കൂടുതൽ കുടിശിക വരുത്തിയ വാഹന ഉടമകൾക്ക് 30 ശതമാനം മുതൽ 40 ശതമാനം വരെ ഇളവോടെ തുക അടയ്ക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നിലവിലുണ്ട്. റവന്യൂ റിക്കവറി നേരിടുന്നവർ, വാഹനം നഷ്ടപ്പെട്ടവർ, വാഹനം പൊളിച്ചവർ എന്നിവർക്കും പദ്ധതി പ്രകാരം ഇളവുകളോടെ കുടിശിക അടയ്‌ക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സർക്കാരിന്റെ “സാന്ത്വന സ്പർശം’ അദാലത്തിൽ പങ്കെടുത്ത നിരവധി ആളുകൾ വാഹന നികുതി കുടിശ്ശിക അടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ടിരുന്നു. കൊവിഡും ഇന്ധന വില നിരന്തരം ഉയരുന്നതും മൂലം ദുരിതത്തിലായ വാഹന ഉടമകൾക്ക് ആശ്വാസകരമാകും നടപടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...