കേരള – കുടക് ബസ് ഗതാഗത നിരോധനം 30 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ കേരള – കുടക് ബസ് ഗതാഗത നിരോധനം 30 വരെ നീട്ടി. 2 മാസമായി കേരളത്തില്‍ നിന്നു കുടകിലേക്കും തിരിച്ചും ഉള്ള ബസ് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. നിയന്ത്രണം ഇക്കുറി ഒരു മാസത്തേക്കാണു നീട്ടിയത്.

കുടക് വഴി കര്‍ണാടകയിലേക്കു പ്രവേശിക്കാന്‍ 2 ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റും പരിഗണിക്കുന്നില്ല. അതിര്‍ത്തിയില്‍ കണ്ടെയ്നര്‍ കെട്ടിടം സ്ഥാപിച്ച്‌ മടിക്കേരി ഡപ്യൂട്ടി കമ്മിഷണറുടെ ഓഫിസുമായി കോര്‍ത്തിണക്കി നിരീക്ഷണ ക്യാമറകളും സ്ഥാപിച്ച്‌ കര്‍ശന പരിശോധനയാണു മാക്കുട്ടത്ത് നടത്തുന്നത്. കുടകില്‍ ടിപിആര്‍ നിരക്ക് 0.92 ശതമാനം മാത്രമാണ്. കേരളത്തില്‍ ടിപിആര്‍ നിരക്ക് 5 ശതമാനത്തില്‍ താണ ശേഷമേ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സാധ്യത ഉള്ളൂവെന്നും ചെക്പോസ്റ്റ് അധികൃതര്‍ സൂചിപ്പിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...