കടകളുടെ ബോര്‍ഡുകള്‍ പ്രാദേശിക ഭാഷയില്‍ അല്ലെങ്കില്‍ 25000 പിഴ ; കര്‍ശന നടപടിയുമായി ഒഡിഷ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍: വ്യാപാര സ്ഥാപനങ്ങളില്‍ പ്രാദേശിക ഭാഷയില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 5000 രൂപയായിരിക്കും പിഴ ചുമത്തുക. വീണ്ടും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ 25000 രൂപ പിഴ ചുമത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും ഒഡിയ ഭാഷയില്‍ സൈന്‍ ബോര്‍ഡുകള്‍ വെയ്ക്കാത്ത കടയുടമകള്‍ക്ക് ഈ മാസം തന്നെ നോട്ടീസ് അയക്കും. എഴ് ദിവസത്തിനുള്ളില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും നല്‍കും.

2018ലാണ് സംസ്ഥാന സര്‍ക്കാര്‍ ഒറീസ ഷോപ്സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ പാസാക്കിയത്. ഈ നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും സൈന്‍ ബോര്‍ഡുകള്‍ ഒഡിയ ഭാഷയില്‍ തന്നെയായിരിക്കണമെന്ന് പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഏകദേശം 52000 കടകളാണ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്. അതില്‍ 47000 കടകളുടെ സൈന്‍ ബോര്‍ഡ് ഒഡിയ ഭാഷയില്‍ തന്നെയാണ്. എന്നാല്‍ ബാക്കിയുള്ളവര്‍ ഈ നിയമം പാലിക്കുന്നില്ലെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...

സുകുമാര കുറുപ്പ് : തെറ്റായ പ്രചരണത്തിന് പിന്നിൽ ദുരൂഹത സംശയിച്ച് പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിലുള്ള വ്യാജ പ്രചരണത്തിൽ ഇൻ്റർപോളിന്...

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട

0
തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍...