ആലപ്പുഴ : ചേർത്തല താലൂക്ക് ആശുപത്രിയിലെ പേവിഷബാധ ചികിത്സയിൽ 14 കാരന്റെ ശരീരം തളർന്ന സംഭവത്തിൽ പ്രതികരണവുമായി ചേർത്തല എംഎൽഎയും മന്ത്രിയുമായ പി പ്രസാദ്. ചികിത്സയിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകും. ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ കുറിച്ചും നേഴ്‌സുമാരെ കുറിച്ചും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ ശരീരം തളർന്ന പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും വിശദീകരണം തേടി.
ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്നും പേവിഷബാധക്കെതിരെയുള്ള വാക്‌സിനെടുത്ത കരുവ സ്വദേശികളായ പ്രദീപ് അനിത ദമ്പതികളുടെ ഏക മകൻ കാർത്തിക്കിന്റെ ശരീരം തളർന്നു പോയ സംഭവത്തിലാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ആലപ്പുഴ ഡെപ്യൂട്ടി ഡിഎംഒ ,ന്യൂറോളജിസ്റ്റ് ഫിസിഷൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. ചേർത്തല ആശുപത്രി അധികൃതരെ കുറിച്ച് വ്യാപകമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വീഴ്ച ഉണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
സംഭവത്തിൽ ബാലവകാശ കമ്മീഷനും വിശദീകരണം തേടിയിട്ടുണ്ട്. പത്തിന് കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ പങ്കെടുത്ത് പ്രശ്‌നം വിശദീകരിക്കാൻ രക്ഷിതാക്കളോട് ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. കഴിഞ്ഞ ജനുവരി 19നാണ് പൂച്ചയുടെ നഖം കൊണ്ട് കാർത്തിക്കിന്റെ കൈക്ക് മുറിവേൽക്കുന്നത്. പേവിഷബാധ കുത്തിവെയ്പ്പിന്റെ ഒന്നാം ഡോസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും സ്വീകരിച്ചു. തുടർന്നുള്ള മൂന്നു ഡോസുകൾ ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്നുമാണെടുത്തത്. ചേർത്തലയിൽ നിന്നും വാക്‌സിനെടുത്തപ്പോൾ മുതൽ കാർത്തിക്കിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ട് തുടങ്ങിയെന്നാണ് മാതാപിതാക്കളുടെ പരാതി.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.































