സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരം നൽകാൻ അധികതുക കടമെടുക്കില്ലെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക്​ ജി.എസ്​.ടി നഷ്​ടപരിഹാരം നൽകാൻ അധിക തുക കടമെടുക്കില്ലെന്ന്​ കേന്ദ്രസർക്കാർ. പ്രത്യക്ഷ  പരോക്ഷ നികുതി പിരിവിൽ പ്രതീക്ഷിച്ച വർധനയുണ്ടായിട്ടുണ്ട്​. ഇതുമൂലം അധികതുക കട​മെടുക്കേണ്ട സാഹചര്യമില്ലെന്നാണ്​ കേന്ദ്രസർക്കാർ നിലപാട്​. 2022 സാമ്പത്തിക വർഷത്തിൽ 12.5 ലക്ഷം കോടി കടമെടുക്കാനായിരുന്നു കേന്ദ്രസർക്കാർ പദ്ധതി.

ഇതിൽ 7.02 ലക്ഷം കോടി സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ എടുത്തു. 5.03 ലക്ഷം കോടി രണ്ടാം പാദത്തിൽ കടമെടുക്കുമെന്നും കേന്ദ്രസർക്കാർ വ്യക്​തമാക്കുന്നു. ജിഎസ്​ടി നഷ്​ടപരിഹാരമായി സംസ്ഥാനങ്ങൾക്ക്​ 1.59 ലക്ഷം കോടിയാണ്​ നൽകേണ്ടത്​. ഇതിൽ 1,15,000 കോടി നൽകിയിട്ടുണ്ട്​. ബാക്കിയുള്ള 44,000 കോടി വൈകാതെ നൽകും​. ഈ സാമ്പത്തിക വർഷം ധനകമ്മി 6.8 ശതമാനത്തിൽ നിർത്താനാണ്​ ബജറ്റ്​ ലക്ഷ്യമിടുന്നത്​. അധിക തുക കടമെടുത്താൽ അത്​ സമ്പദ്​വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ്​ കേന്ദ്രസർക്കാർ പറയുന്നത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...