കോഴിക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ; 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പതിമംഗലം സ്വദേശിയായ വ്യാപാരി തൊടുകയില്‍ അബ്ദുല്‍ കരീമിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയതായി പരാതി. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ കാരന്തൂരില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മോചിപ്പിക്കാന്‍ 30 ലക്ഷം രൂപ നല്‍കണമെന്ന് ഒരു സംഘം ഫോണിലൂടെ അറിയിച്ചതായി കരീമിന്റെ ഭാര്യ സജ്‌ന പറഞ്ഞു.

തിങ്കളാഴ്ച വീട്ടില്‍ നിന്നിറങ്ങിയ അബ്ദുല്‍ കരീം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് ബന്ധുക്കള്‍ക്ക് ചൊവ്വാഴ്ച ഫോണ്‍ വിളി എത്തിയത്. കരീം തങ്ങളുടെ കസ്റ്റഡിയിലാണെന്നും 50 ലക്ഷം രൂപ നല്‍കിയാല്‍ വിട്ടു നല്‍കാമെന്നുമായിരുന്നു സന്ദേശം. എന്നാല്‍ ഇത്രയും തുക പെട്ടെന്ന് നല്‍കാനാവില്ലെന്ന് പറഞ്ഞതോടെ 30 ലക്ഷം നല്‍കണമെന്നായി സംഘം. അബ്ദുല്‍ കരീം തന്നെ ഭാര്യ ജസ്‌നയെ വിളിച്ചു. ഭയത്തോടെയാണ് കരീം സംസാരിച്ചതെന്ന് ജസ്‌ന പറഞ്ഞു.

ബാംഗ്ലൂരിലും വയനാട്ടിലും ബിസിനസ് നടത്തുന്ന അബ്ദുല്‍ കരീമിന് ചില പണമിടപാടുകള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കരീമിന്റെ വ്യാപാര പങ്കാളിയായ ഷെഹസാദ് കഴിഞ്ഞ ദിവസം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രശ്‌നത്തില്‍ ഇടപെട്ട സാമൂഹ്യ പ്രവര്‍ത്തകനായ നൗഷാദ് തെക്കയിലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. അബ്ദുല്‍ കരീം സഞ്ചരിച്ചിരുന്ന കാര്‍ കാരന്തൂരില്‍ ഉപേക്ഷിച്ച നിലയില്‍ കുന്ദമംഗലം പോലീസ് കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് നാദാപുരത്തും തൂണേരിയിലും സമാനമായ തട്ടിക്കൊണ്ട് പോകലുകള്‍ ഉണ്ടായിരുന്നു. ഈ സംഭവങ്ങളില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തട്ടിക്കൊണ്ടു പോയവര്‍ തിരിച്ചെത്തിയിരുന്നു. സ്വര്‍ണക്കടത്തും മറ്റു അനധികൃത പണമിടപാടുകളുമായും ബന്ധപ്പെട്ട് ആളുകളെ തട്ടിക്കൊണ്ടു പോകുന്ന പരിപാടി ഇപ്പോള്‍ സ്ഥിരമായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...