ചോര്‍ച്ച അടയ്ക്കാന്‍ തകരഷീറ്റ് ചോദിച്ചു ; ഷിനുവിന് ലഭിച്ചതാകട്ടെ പുതിയ വീട്

For full experience, Download our mobile application:
Get it on Google Play

നടത്തറ : ചോര്‍ച്ച അടയ്ക്കാന്‍ തകരം ചോദിച്ചു ചെന്ന ഷിനുവിന് ചോരാത്ത പുത്തന്‍വീട് സ്വന്തം. വെള്ളക്കാരിത്തടം ഷിനു പള്ളിക്കലിന്റെ കുടുംബത്തിനു കടയുടമ പുതിയ വീട് നിര്‍മിച്ചു നല്‍കിയത്. നടത്തറയില്‍ വ്യവസായം നടത്തുന്ന കടയുടമയാണു 4 ലക്ഷം രൂപ ചെലവഴിച്ചു രണ്ടു മുറിയും അടുക്കളയും ബാത്ത്‌റൂമും ഉള്ള പുതിയ വീട് പണിതു നല്‍കിയത്. നേരത്തെ ഒറ്റമുറി ഷെഡിലാണു ഭാര്യയും 2 പിഞ്ചുകുട്ടികളുമായി ഷിനു കഴിഞ്ഞിരുന്നത്. 7 മാസം മുന്‍പാണു ഷെഡിന്റെ ചോര്‍ച്ചയടയ്ക്കാന്‍ സഹായം തേടി ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിലെത്തിയത്.

ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍ വിവരം ഡ്രീംനേഷന്‍ മൂവ്‌മെന്റ് പ്രവര്‍ത്തകരായ ദിനേശ് കാരയില്‍, അലോഷ്യസ് കുറ്റിക്കാട്ട് എന്നിവരെ അറിയിച്ചു. കുറഞ്ഞ ചെലവില്‍ വീട് അടച്ചുറപ്പുള്ളതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇവര്‍ നടത്തറയിലെ കടയിലെത്തി പഴയ തകരഷീറ്റുകള്‍ അന്വേഷിച്ചു. ഇതറിഞ്ഞപ്പോള്‍ കടയുടമ ഷിനുവിന്റെ വീട് സന്ദര്‍ശിച്ച് പുതിയ വീട് പണിതുനല്‍കാമെന്ന് ഉറപ്പ് നല്‍കി്. ഫാ.ജോര്‍ജ് കണ്ണംപ്ലാക്കലിന്റെ മേല്‍നോട്ടത്തിലാണ് പുതിയ വീട് നിര്‍മിച്ചത് 6 മാസം കൊണ്ട് വീട് പൂര്‍ത്തിയാക്കി. കഴിഞ്ഞദിവസം ഷിനുവിനും കുടുംബത്തിനും താക്കോല്‍ കൈമാറുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...