ഇറച്ചിക്കടയിൽ കഞ്ചാവ് വിൽപന ; രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍: കോട്ടയം സംക്രാന്തിയില്‍ ഇറച്ചിക്കടയില്‍ കഞ്ചാവ് വില്‍പന നടത്തിയ രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. പെരുമ്പായിക്കാട് സംക്രാന്തി പഴയ എം.സി റോഡിനോട് ചേര്‍ന്നുള്ള ചീമാച്ചേരില്‍ സാബുവിന്റെ കോഴിയിറച്ചി കടയിലെ തൊഴിലാളികളായ റഷിദുള്‍ ഹക്ക് (28), ഹബീബുള്ള (23) എന്നിവരാണ് അറസ്റ്റിലയത്. ഇരുവരും അസം സ്വദേശികളാണ്.

ഇറച്ചിവെട്ടുന്ന പലകയുടെ അടിയില്‍ ഒളിപ്പിച്ച് മാസങ്ങളായി ഇവര്‍ മയക്കുമരുന്ന് ഉള്‍പ്പെടെ വില്‍പന നടത്തിവരുകയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് കോട്ടയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.പി സിബിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. കോഴിക്കടയില്‍ നിരവധി ചെറുപ്പക്കാരുടെ സാന്നിധ്യം മനസ്സിലാക്കിയ എക്‌സൈസ് സംഘം വേഷം മാറിയാണ് ഇവരെ നിരീക്ഷിച്ചിരുന്നത്. ഇറച്ചി വാങ്ങി പോകുന്നവരുടെ കൈയ്യില്‍ കഞ്ചാവു പൊതി കൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. വില്‍പന നേരിട്ടുകണ്ട എക്‌സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ കൈയ്യില്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....