അനിയനുമായി ​ഗുസ്തി പിടിച്ചു, നിലത്തടിച്ചപ്പോൾ മരിച്ചു ; സഹോദരന്റെ മൊഴി പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചേട്ടന്‍ അനിയനെ കൊന്ന് കുഴിച്ച്മൂടിയ സംഭവത്തില്‍ സഹോദരന്‍ ബിനുവിന്റെ മൊഴി പുറത്ത്. അനിയന്‍ രാജുമായി ഗുസ്തി പിടിക്കുകയും നിലത്തടിച്ചപ്പോള്‍ മരിച്ചുപോയെന്നും ബിനു പറഞ്ഞു. രാജ് മദ്യപിച്ചിരുന്നു. രാജ് മരിച്ചപ്പോള്‍ ചവറിടാന്‍ കുഴിച്ച കുഴിയിലിട്ട് പിന്നീട് മൂടിയെന്നും ബിനുവിന്റെ മൊഴിയില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ബിനു കുറ്റം സമ്മതിച്ചത്. മകനെ കാണാനില്ലെന്ന് അമ്മ നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തില്‍ വീടിന്റെ പിന്‍ഭാഗത്ത് നിന്നും അനിയന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ഇളയ മകന്‍ രാജിനെ അവസാനം കാണുന്നത് കഴിഞ്ഞ മാസം 26നാണെന്ന് അമ്മ ബേബി പറഞ്ഞു. രാത്രി ബന്ധു വീട്ടില്‍ കിടക്കും. പകല്‍ മകന്‍ ബിനുവിന് ഭക്ഷണവുമായി വരുമായിരുന്നു. കൊല്ലപ്പെട്ട രാജ് ജോലിക്കു പോയിരുന്നുവെന്നാണ് എപ്പോഴും പറഞ്ഞത്. ബിനുവിന് മാനസിക പ്രശ്‌നമുണ്ട്. കുഴി മൂടിയപ്പോള്‍ സംശയം തോന്നിയാണ് പോലിസില്‍ പരാതി നല്‍കിയതെന്നും ബേബി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...