പുതുപ്പള്ളിയിലെ ചില ബൂത്തുകളിൽ പോളിംഗ് വൈകിയ സംഭവം ; അന്വേഷണം നടക്കട്ടേയെന്ന് ജെയ്ക്ക് സി തോമസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പുതുപ്പള്ളിയിലെ ചില ബൂത്തുകളിൽ പോളിംഗ് വൈകിയതിൽ ദുരൂഹതയും അട്ടിമറിയും സംശയിച്ച് കോൺഗ്രസ്. വോട്ടെടുപ്പ് മനപ്പൂർവം വൈകിപ്പിക്കാൻ ഏകപക്ഷീയമായി ഉദ്യോഗസ്ഥരെ നിയമിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇത് സംബന്ധിച്ച പരാതികളിൽ അന്വേഷണം നടക്കട്ടേയെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് പ്രതികരിച്ചു. വോട്ടെടുപ്പിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോൾ തന്നെ ചില ബൂത്തുകളിൽ പരാതികൾ ഉയർന്നിരുന്നു. വിവരം അറിയിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്നലെ തന്നെ ആക്ഷേപം ഉന്നയിക്കുകയും ചെയ്തു. വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് ചിലരെ തടയാൻ സംഘടിത നീക്കം നടന്നതായുള്ള സംശയമാണ് ചാണ്ടിഉമ്മൻ ഇന്ന് പ്രകടിപ്പിച്ചത്. ഇടത് സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥരെ ഏകപക്ഷീയമായി തിരഞ്ഞെടുപ്പ് ചുമതലകൾക്ക് നിയമിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും ആരോപിച്ചു. പരാതികൾ ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ എന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പ്രതികരണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: തനിക്ക് നേരെ നടക്കുന്ന സൈബർ അക്രമങ്ങൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്...

ക്രൂരമായ സൈബർ ആക്രമണം നേരിടുന്നു എന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: ക്രൂരമായ സൈബർ ആക്രമണം നേരിടുന്നു എന്ന് മന്ത്രി ബിന്ദു കൃഷ്ണ....

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീ വിരുദ്ധ...

ആലപ്പുഴ കുമാരപുരം സ്വദേശിയെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ദുരൂഹത ആരോപിച്ച്...

0
ആലപ്പുഴ: ആലപ്പുഴ കുമാരപുരം സ്വദേശിയായ വിജിത്തിനെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ...