ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ബിനീഷിനെ ഇന്ന് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റഡിയിലെടുത്തത്.

മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ല്‍ നാ​ര്‍​കോ​ട്ടി​ക്​​സ്​ ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ അ​റ​സ്​​റ്റ്​ ചെ​യ്​​ത കൊ​ച്ചി സ്വ​ദേ​ശി അനൂപ് മുഹമ്മദിനെ ഇ.ഡി നേരത്തെ ചോദ്യംചെയ്തിരുന്നു. നേ​ര​ത്തേ ഇ.​ഡി​ക്കു മു​മ്പാ​കെ ബി​നീ​ഷ്​ ന​ല്‍​കി​യ മൊ​ഴി​യും അ​നൂ​പ്​ മു​ഹ​മ്മ​ദ്​ ന​ല്‍​കി​യ മൊ​ഴി​യും ത​മ്മി​ല്‍ വൈ​രു​ധ്യ​ങ്ങ​ളു​ണ്ടെ​ന്നാ​ണ്​ വി​വ​രം. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വീണ്ടും ചോദ്യംചെയ്തത്. ഒക്ടോബര്‍ ആറിനും ബിനീഷിനെ ഇ.ഡി ചോദ്യംചെയ്തിരുന്നു.

ബിസിനസ് ആവശ്യങ്ങള്‍ക്കായി ബിനീഷ് തനിക്ക് പണം നല്‍കിയിരുന്നുവെന്ന് അനൂപ് പറഞ്ഞിരുന്നു. പല അക്കൗണ്ടുകളില്‍ നിന്നായി 50 ലക്ഷത്തോളം രൂപ അനൂപിന്‍റെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. ഇതാരൊക്കെയാണ് നിക്ഷേപിച്ചതെന്ന് അനൂപിന് വ്യക്തത നല്‍കാനായിട്ടില്ല. പണം വന്ന വഴികളെ കുറിച്ചും ബിനീഷിന്‍റെ ബിനാമി ഇടപാടുകളെ കുറിച്ചുമാണ് ഇ.ഡി അന്വേഷിക്കുന്നത്. നേരത്തെ, ഇ​രു​വ​രെ​യും ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​ന്‍ ഹാ​ജ​രാ​വാ​ന്‍ ഇ.​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രുന്നെങ്കി​ലും അ​നാ​രോ​ഗ്യം ചൂ​ണ്ടി​ക്കാ​ട്ടി ബിനീഷ് വി​ട്ടു​നി​ന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വത്ത് തര്‍ക്കം ; യുവാവ് മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു. കൊടുവള്ളി സ്വദേശി പ്രസാദാണ്...

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ ; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന്...

നെന്മാറ ഇരട്ടക്കൊല ; ചെന്താമരയ്ക്ക് ഇന്ന് ശിക്ഷാ വിധി

0
പാലക്കാട്: കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊലയിൽ ഇന്ന് ശിക്ഷാ വിധി. പോത്തുണ്ടി സ്വദേശികളായ...

കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന് ശേഷം പിടിയിൽ

0
കൊല്ലം: കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന്...