കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തി, പുറത്തിറങ്ങിയപ്പോള്‍ തട്ടിയെടുക്കാൻ ശ്രമം ; ഏഴംഗ സംഘവും യുവാവും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു സ്വർണം വിമാനത്താവളത്തിനു പുറത്തെത്തിച്ച യാത്രക്കാരനും ഇയാളിൽനിന്നു സ്വർണം തട്ടിക്കൊണ്ടുപോകാനെത്തിയ ഏഴംഗ കവർച്ചസംഘവും പോലീസ് പിടിയിൽ. മലപ്പുറം കൊടിഞ്ഞി സ്വദേശിയായ മുസ്തഫയാണു സ്വർണവുമായി പിടിയിലായത്. സ്വർണം കവർച്ച ചെയ്യാനെത്തിയ വയനാട് സ്വദേശികളായ കെ.വി. മുനവിർ (32), നിഷാം (34), ടി.കെ.സത്താർ (42), എ.കെ. റാഷിദ് (44), കെ.പി. ഇബ്രാഹിം (44), കാസർകോട് സ്വദേശികളായ എം. റഷീദ് (34), സി.എച്ച്.സാജിദ് (36) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പോലീസ് നീക്കം. വിമാനത്താവള പരിസരത്ത് നിരീക്ഷണം ശക്തമാക്കിയ പോലീസ് കവർച്ചസംഘത്തിലെ റഷീദിനെയാണ് ആദ്യം പിടികൂടിയത്. പിന്നീട് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ മുസ്തഫയെയും പിടികൂടി. ഇയാളിൽനിന്ന് 67 ലക്ഷം രൂപയുടെ 1.157 കിലോഗ്രാം സ്വർണം കണ്ടെടുത്തതായി പോലീസ് അറിയിച്ചു. റഷീദും മുസ്തഫയും പിടിയിലായതറിഞ്ഞു മറ്റുള്ളവർ കടന്നുകളഞ്ഞു. രണ്ടു സംഘമായി പിന്തുടർന്ന പോലീസ് വയനാട് സ്വദേശികളെ വൈത്തിരിയിൽ നിന്നും കാസർകോട് സ്വദേശിയെ കാഞ്ഞങ്ങാട്ടുനിന്നുമാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

സ്വർണവുമായി എത്തുന്ന മുസ്തഫയുടെ വിവരം റഷീദിനു ചോർത്തിയവരെക്കുറിച്ചു വിവരം ലഭിച്ചതായി പോലീസ്. അറിയിച്ചു. നിലവിൽ ദുബായിൽ ജോലി ചെയ്യുന്ന കോഴിക്കോട്, കാഞ്ഞങ്ങാട് സ്വദേശികളാണ് മുസ്തഫയുടെ വിവരങ്ങൾ റഷീദിനു കൈമാറിയതെന്നും കുടുംബസമേതം വാഹനത്തിൽ കൊടിഞ്ഞിയിലെ വീട്ടിലേക്കു പോകുമ്പോൾ മുസ്തഫയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടി യെടുക്കാനായിരുന്നു പദ്ധതിയെന്നും പോലീസ് പറഞ്ഞു. റഷീദിനെ സഹായിക്കാനായി സംഘത്തെ നിയോഗിച്ചതും ദുബായിലുള്ളവരാണ് എന്നാണ് വിവരം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...