ഉപതെരഞ്ഞെടുപ്പ് : മായ അനില്‍കുമാറിനും അനീഷിനും വിജയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി മായ അനില്‍കുമാര്‍ 1785 വോട്ടുകള്‍ക്ക് വിജയിച്ചു. മായ അനില്‍കുമാറിന് ആകെ 14772 വോട്ടുകള്‍ ലഭിച്ചു. കേരള കോണ്‍ഗ്രസിലെ ആനി തോമസിന് 12987 വോട്ടുകളും ബിജെപിയിലെ സന്ധ്യമോള്‍ക്ക് 5138 വോട്ടുകളുമാണ് ലഭിച്ചത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ (എം) സ്ഥാനാര്‍ഥി അനീഷ് 534 വോട്ടുകള്‍ക്ക് വിജയിച്ചു. അനീഷിന് 1712 വോട്ടുകള്‍ ലഭിച്ചു. ഐഎന്‍സി സ്ഥാനാര്‍ഥി വി.കെ. മധുവിന് 1178 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി വി.റ്റി. പ്രസാദിന് 245 വോട്ടും ലഭിച്ചു.

കാവുംഭാഗം ദേവസ്വം ബോര്‍ഡ് എച്ച്എസ് സ്‌കൂളില്‍ 12 കൗണ്ടിംഗ് ടേബിളുകളില്‍ എട്ടു റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടന്നത്. ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനില്‍ ആകെ 66533 സമ്മതിദായകരില്‍ 32,897 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനില്‍ ആകെ 5449 സമ്മതിദായകരില്‍ 3,135 പേരാണ് വോട്ട് ചെയ്തത്. ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍ വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യരും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷന്‍ വരണാധികാരിയും ജില്ലാ രജിസ്ട്രാറുമായ എം. ഹക്കിമുമാണ് ഫലപ്രഖ്യാപനം നടത്തിയത്. ഉപവരണധികാരി എഡിഎം ബി. രാധകൃഷ്ണന്‍, ഡെപ്യൂട്ടി കളക്ടര്‍(ഇലക്ഷന്‍) ആര്‍. രാജലക്ഷ്മി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...