മണ്ഡല കാലം അടുത്തിട്ടും ഒരുക്കങ്ങൾ എങ്ങും എത്തിട്ടില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : ശബരിമല മണ്ഡല കാലം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എങ്ങും എത്താത്തത് തീർഥാടന കാലത്തെ സാരമായി ബാധിക്കും. കോന്നി മണ്ഡലത്തിൽ കോന്നി മുരിങ്ങമംഗലം ക്ഷേത്രം,കലഞ്ഞൂർ മഹാദേവ ക്ഷേത്രം. മലയാലപ്പുഴ ദേവീ ക്ഷേത്രം തുടങ്ങി മൂന്ന് ശബരിമല ഇടത്താവളങ്ങൾ ആണുള്ളത്. മണ്ഡല മകരവിളക്ക് കാലം അടുത്ത് എത്തിയിട്ടും ഈ ഇടത്താവളങ്ങളിൽ ഒരുക്കങ്ങൾ ഒന്നും പൂർത്തിയായിട്ടില്ല.

മാത്രമല്ല കോന്നി മുരിങ്ങമംഗലം വഴിയും തണ്ണിത്തോട് ചിറ്റാർ റോഡുവഴിയുമെല്ലാം നിരവധി അയ്യപ്പ ഭക്തർ കാൽനടയായും അല്ലാതെയും യാത്ര ചെയ്യുന്നതാണ്. എന്നാൽ ഈ റോഡിലെ കാടുകൾ തെളിക്കുന്ന ജോലികൾ പോലും എങ്ങും എത്തിയിട്ടില്ല. മുരിങ്ങമംഗലം പാലത്തിൽ പടർന്നു കയറിയ ഇഞ്ചമുൾ പടർപ്പുകളും കാടുകളും ഇനിയും വെട്ടിമാറ്റിയിട്ടില്ല. പാലത്തിൽ വളർന്നു നിൽക്കുന്ന ഇഞ്ചമുൾ പടർപ്പുകൾ വാഹനയാത്രക്കാരുടെ ശരീരത്തിൽ തറക്കുന്നതിനും സാധ്യത ഏറെയാണ്.

കൂടാതെ പാലത്തിന്‍റെ ഇരുവശങ്ങളിലും വളരര്‍ന്നു നിൽക്കുന്ന കാടുകൾ കാൽനട യാത്രക്കാരെയും ഏറെ പ്രതിസന്ധിയിലാക്കുന്നു. കല്ലേലി വന പാതയിൽ വനം വകുപ്പ് റോഡരുകുകൾ തെളിച്ച് വൃത്തിയാക്കിയിട്ടുണ്ടെങ്കിലും റോഡിൽ പലയിടങ്ങളിലും കുഴികൾ അടക്കുവാനുണ്ട്. കൂടാതെ വെളിച്ചം കുറവുള്ള ഭാഗങ്ങളിൽ വഴി വിളക്കുകൾ സ്ഥാപിക്കേണ്ടതും ആവശ്യമാണ്. ഇഴ ജന്തുക്കളുടെയും മറ്റ് വന്യ മൃഗങ്ങളുടെയും സാന്നിധ്യമുള്ള വന പാതകളിൽ വഴിവിളക്കുകൾ ഇല്ലാത്തത് യാത്രക്കാരെ വലക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...