പത്തനംതിട്ട : ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. ഫെബ്രുവരി 24 ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഇലക്ഷന്‍ വെയര്‍ ഹൗസില്‍ നിന്ന് ഫെബ്രുവരി 20 ന് വിതരണം ചെയ്യുന്ന ഇവിഎം (ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍) അതത് സ്ഥലങ്ങളില്‍ വരണാധികാരികളുടെ നേതൃത്വത്തില്‍ 21 ന് കമ്മീഷന്‍ ചെയ്യും. പോളിംഗ് സാമഗ്രികള്‍ 23 ന് പോളിംഗ് സ്റ്റേഷനുകളില്‍ എത്തിച്ച് വോട്ടെടുപ്പിന് ശേഷം തിരികെവാങ്ങി സുരക്ഷാ സംവിധാനങ്ങളോടെ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കും.
വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഫെബ്രുവരി 22 ന് വൈകിട്ട് ആറിന് അവസാനിക്കും. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്‌സി നഗര്‍ വാര്‍ഡുകളിലുമാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 25 ന് രാവിലെ 10 ന് നടക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പ് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നീ രേഖകളില്‍ ഏതെങ്കിലും ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.