28 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശവാർഡിൽ തിങ്കളാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാർഡിലാണ്‌ വിജ്‌ഞാപനം വന്നത്‌. ഇതിൽ മാർക്സിസ്റ്റ് കാസർകോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ്‌ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതിനാൽ തെരെഞ്ഞെടുപ്പില്ല. തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹം, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത്, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഈസ്റ്റ് ഹൈസ്കൂൾ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചൽ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ ഡിവിഷനുകളിലേക്കും 22 പഞ്ചായത്ത്‌ വാർഡുകളിലുമാണ്‌ തെരഞ്ഞെടുപ്പ്‌.

പഞ്ചായത്ത്‌ വാർഡുകൾ: തിരുവനന്തപുരം –- കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചലിലെ പുളിങ്കോട്, പാങ്ങോട്ടെ പുലിപ്പാറ. കൊല്ലം –- കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചുമാംമൂട്, ക്ലാപ്പനയിലെ പ്രയാർ തെക്ക് ബി, ഇടമുളയ്‌ക്കലിലെ പടിഞ്ഞാറ്റിൻകര. പത്തനംതിട്ട –- അയിരൂർ പഞ്ചായത്തിലെ തടിയൂർ, പുറമറ്റത്തെ ഗാലക്സി നഗർ. ആലപ്പുഴ –- കാവാലം പഞ്ചായത്തിലെ പാലോടം, മുട്ടാറിലെ മിത്രക്കരി ഈസ്റ്റ്. കോട്ടയം –- രാമപുരം പഞ്ചായത്തിലെ ജി വി സ്കൂൾ. ഇടുക്കി –- വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട്. എറണാകുളം –- അശമന്നൂർ പഞ്ചായത്തിലെ മേതല തെക്ക്, പൈങ്ങോട്ടൂർ പഞ്ചായത്തിലെ പനങ്കര, പായിപ്രയിലെ നിരപ്പ്. തൃശൂർ –- ചൊവ്വന്നൂർ പഞ്ചായത്തിലെ മാന്തോപ്പ്. പാലക്കാട്‌ –- മുണ്ടൂർ പഞ്ചായത്തിലെ കീഴ്പാടം. മലപ്പുറം –- കരുളായിയിലെ ചക്കിട്ടാമല, തിരുനാവായയിലെ എടക്കുളം ഈസ്റ്റ്. കോഴിക്കോട്‌ –-പുറമേരിയിലെ കുഞ്ഞല്ലൂർ. കണ്ണൂ ർ–- പന്ന്യന്നൂർ പഞ്ചായത്തിലെ താഴെ ചമ്പാട്. കാസർകോട്‌ –- കോടോം–-ബേളൂർ പഞ്ചായത്തിലെ അയറോട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...