വിൽപ്പനനേട്ടത്തിൽ മസ്കിന്റെ ടെസ്‌ലയെ മറികടന്ന് ബിവൈഡി

For full experience, Download our mobile application:
Get it on Google Play

മുംബൈ: വിറ്റുവരവിൽ ഇലോൺ മസ്കിന്റെ ടെസ്‌ലയെ മറികടന്ന് ചൈനയുടെ വൈദ്യുത വാഹനനിർമാതാക്കളായ ബിവൈഡി. കഴിഞ്ഞവർഷം ബിവൈഡിയുടെ വിറ്റുവരവ് 10,000 കോടി ഡോളർ (ഏകദേശം 8.57 ലക്ഷം കോടി രൂപ) പിന്നിട്ടതോടെയാണിത്. 2024-ൽ ബിവൈഡി 10,720 കോടി ഡോളറിന്റെ വിറ്റവരവാണ് നേടിയത്. ടെസ്‌ലയ്ക്കിത് 9770 കോടി ഡോളറാണ്. ബിവൈഡിയുടെ ലാഭം 34 ശതമാനം ഉയർന്ന് 4030 കോടി ഡോളറിലേക്കെത്തിയിട്ടുണ്ട്. ഉയർന്ന സാങ്കേതികമികവിനൊപ്പം ഗുണമേന്മയും ഡിസൈനും വിലക്കുറവുമാണ് ബിവൈഡിയെ ആകർഷകമാക്കുന്നത്.

ഇതുവഴി ചൈനീസ് വൈദ്യുതവാഹനവിപണിയിൽ ബിവൈഡി മുൻനിരയിലെത്തിക്കഴിഞ്ഞു. സാങ്കേതികമികവിന്റെ ബലത്തിൽ ചൈനാവിപണി പിടിച്ച ടെസ്‌ല ഇതോടെ പിന്നാക്കം പോകുകയാണ്. ചൈനയിൽ വൈദ്യുതവാഹന വിൽപ്പനയിൽ ടെസ്‌ല അഞ്ചാം സ്ഥാനത്താണിപ്പോൾ. അന്താരാഷ്ട്ര വിപണിയിലും ടെസ്‌ലയ്ക്ക് അത്രനല്ല കാലമല്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപിനെ പിന്തുണയ്ക്കാൻ തുടങ്ങിയതോടെ യൂറോപ്യൻ വിപണിയിൽ ടെസ്‌ലയുടെ വില്പന ഇടിഞ്ഞു. ഇത് അവസരമാക്കി യൂറോപ്യൻ വിപണിയിലേക്ക് കടന്നുകയറാൻ ബിവൈഡിയും ശ്രമിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...