സീറോ മലബാർ സഭയെ ചേർത്തുപിടിച്ച പുരോഹിതൻ – ഫാ.ഡെർമോത്തിന്റെ വേർപാട് തീരാനഷ്ടമെന്ന് ഫാ.ജോസഫ് ഓലിയക്കാട്ടിൽ

For full experience, Download our mobile application:
Get it on Google Play

ഡബ്ലിൻ: ഗാർഡിയൻ റേച്ചൽ ചർച്ച് വികാരി റവ. ഫാ. ഡെർമോട്ട് ലെയ്‌കോക്കിന്റെ വേർപാട് സീറോ മലബാർ സഭക്ക് തീരാ നഷ്ടമെന്ന് സീറോ മലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്റൽ റവ.ഫാ.ജോസഫ് ഓലിയക്കാട്ടിൽ. അയർലന്റിലെ സീറോ മലബാർ സഭക്കും പ്രത്യേകിച്ച് ബ്‌ളാക്ക്‌ റോക്കിലെ ഇടവക ജനത്തിന്റെ വളർച്ചക്കും നിർണായകമായി പങ്കുവഹിച്ച് മലയാളി സമൂഹത്തെ ചേർത്ത് പിടിച്ച വൈദിക ശേഷ്ഠനായിരുന്നു ഫാ.ഡെർമട്ട് എന്ന് ഫാ.ജോസഫ് ഒളിയക്കാട്ടിൽ അനുശോചന സന്ദേശത്തിൽ സ്മരിച്ചു.

10 വർഷം മുൻപ് സീറോ മലബാർ കുർബാന ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ തുടങ്ങാൻ അനുമതി നൽകുകയും സീറോ മലബാർ സഭ സമൂഹത്തെ ചേർത്ത് നിർത്തി എല്ലാവരോടും സൗമ്യമായി ഇടപെടുന്ന സവിശേഷ്ഠ വ്യക്തിത്വം ഉള്ള വൈദികനായിരുന്നു ഫാ.ഡെർമോട്ട്. പ്രത്യേക പ്രാർത്ഥന ചടങ്ങുകൾക്കും ഒപ്പീസിനും റവ.ഫാ.ജോസഫ് മാത്യു, ഫാ.സെബാൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. ബുധനാഴ്ച്ച രാത്രി 8 മണി മുതൽ 9.30 വരെ അയർലന്റിലെ വിവിധ മാസ് സെന്ററുകളിൽ നിന്നുള്ള നൂറു കണക്കിന് സീറോ മലബാർ വിശ്വാസികൾ ഫാ.ഡെർമോട്ട് ലൈകോക്കിനു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയിലും ഒപ്പീസിലും പങ്കെടുത്തു. സീറോ മലബാർ സഭ ഡബ്ലിൻ റീജിയൻ ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി, റീജിയണൽ പിതൃവേദി പ്രസിഡണ്ട് അഡ്വ.സിബി സെബാസ്റ്റ്യൻ, പി.ആർ.ഒ ജൂലി ചിറയത്ത്, റീജിയണൽ സഭായോഗം ഭാരവാഹികളായ സീജോ കാച്ചപ്പിള്ളി, ജോയിച്ചൻ മാത്യു, ജയൻ മുകളേൽ, ജിൻസി ജോസഫ്, ട്രസ്റ്റിമാരായ മെൽബിൻ സ്‌കറിയ, സിനു മാത്യു, സന്തോഷ് ജോൺ, സാക്രിസ്റ്റ്യൻ വിൻസന്റ് നിരപ്പേൽ എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു.

നേരത്തെ ഡബ്ലിൻ ആർച്ച് ബിഷപ്പ് മാർ ഡെർമോട്ട് ഫാരെൽ, ബിഷപ്പ് ഡോണൽ റോച്ചെ, ഡബ്ലിനിലെ സഹായ മെത്രാനായ ബിഷപ്പ് പോൾ ഡെംപ്സിയും നിരവധി വൈദികരും ചേർന്ന് ഫാ.ഡെർമോട്ടിന്റെ ഭൗതിക ശരീരം ഗാർഡിയൻ ഏഞ്ചൽ പള്ളിയിലേക്ക് സ്വീകരിച്ചു. അയർലന്റിലെ നാനാതുറയിൽപ്പെട്ട നൂറുകണക്കിന് വിശ്വാസികൾ ഫാ.ഡെർമോട്ടിന്റെ വിടവാങ്ങൽ കർമങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ പ്രത്യേക ഫ്യൂണറൽ മാസിനുശേഷം 12 മണിക്ക് Shankill സെമിത്തേരിയിൽ ഭൗതിക ശരീരം അടക്കം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....