ബൈ ബൈ ബ്രെസ്റ്റ്  ക്യാൻസർ – അടൂര്‍ ലൈഫ് ലൈൻ ആശുപത്രിയിൽ സ്തനാർബുദത്തിനെതിരെ ബോധവത്കരണ പരിപാടി ഡിസംബർ 12 ന്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ലൈഫ് ലൈൻ ആശുപത്രിയുടെയും അടൂർ ഗൈനെക്കോളജിക്കൽ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്തനാർബുദത്തിനെതിരേ “ബൈ ബൈ ബ്രെസ്റ്റ്  ക്യാൻസർ” എന്ന പേരിൽ ബോധവത്കരണ പരിപാടി ഡിസംബർ 12 ന് അടൂര്‍ ലൈഫ് ലൈൻ ആശുപത്രിയിൽ വെച്ച് നടത്തുന്നു. വൈകുന്നേരം 3.30 ന് നടക്കുന്ന പരിപാടി യൂ പ്രതിഭ എം എൽ എ ഉദ്ഘാടനം ചെയ്യും. അടൂർ ഗൈനെക്കോളജിക്കൽ സൊസൈറ്റി പ്രസിഡന്റ് പ്രൊഫസർ ഡോ.ബി പ്രസന്നകുമാരി അധ്യക്ഷത വഹിക്കും. സെക്രട്ടറി ഡോ.അനുസ്മിത ആൻഡ്രൂസ് വിഷയം അവതരിപ്പിക്കും. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് , ലൈഫ് ലൈൻ ചെയർമാൻ ഡോ.എസ് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ.മാത്യൂസ് ജോൺ തുടങ്ങിയവർ സംസാരിക്കും.

ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് തുടർ ദിവസങ്ങളിൽ സൗജന്യമായി സ്തനാർബുദ പരിശോധനയും 50 ശതമാനം നിരക്കിൽ മാമ്മോഗ്രാം ടെസ്റ്റും നടത്തുന്നതായിരിക്കും. പരിപാടിയിൽ പങ്കെടുക്കുതിന് 9188619302 എന്ന നമ്പറിലോ [email protected] ഇ മെയിലിലോ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...