ഒന്‍പത് ജില്ലകളിലെ 15 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ; വോട്ടര്‍പട്ടിക പുതുക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ 15 തദ്ദേശ വാര്‍ഡുകളില്‍ അംഗങ്ങളുടെ ആകസ്മിക ഒഴിവ് ഉപതെരഞ്ഞെടുപ്പിലൂടെ നികത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പതിനൊന്ന് ഗ്രാമ പഞ്ചായത്തിലെയും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, എറണാകുളം ജില്ലയിലെ പിറവം, വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി എന്നീ മുനിസിപ്പാലിറ്റികളിലെയും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെയും ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വാര്‍ഡുകളിലെ വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്.

കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ ഏപ്രില്‍ 15ന് പ്രസിദ്ധീകരിക്കും. പഞ്ചായത്തുകളുടെ പട്ടിക ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും ഏപ്രില്‍ 29 വരെ സമര്‍പ്പിക്കാം. അവകാശവാദങ്ങളില്‍ മെയ് 10ന് തീര്‍പ്പ് കല്‍പ്പിക്കും. മെയ് 11ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തീയതിയായ 2021 ജനുവരി ഒന്നിനോ അതിനു മുമ്പോ  അപേക്ഷകര്‍ക്ക് 18 വയസ്സ് തികഞ്ഞിരിക്കണം.

വോട്ടര്‍ പട്ടിക പുതുക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍
പത്തനംതിട്ട – കലഞ്ഞൂര്‍ പല്ലൂര്‍ 20,

ആലപ്പുഴ – മുട്ടാര്‍ നാലുതോട് 58,

കോട്ടയം – എലിക്കുളം ഇളങ്ങുളം 14,

എറണാകുളം – ജില്ലയിലെ വേങ്ങൂര്‍ ചൂരത്തോട് 11,
വാരപ്പെട്ടി കോഴിപ്പിള്ളി സൗത്ത് 13,
മാറാടി നോര്‍ത്ത് മാറാടി 06,

മലപ്പുറം – ജില്ലയിലെ ചെറുകാവ് ചേവായൂര്‍ 10,
വണ്ടൂര്‍ മുടപ്പിലാശ്ശേരി 09,
തലക്കാട് പാറശ്ശേരി വെസ്റ്റ് 15,

കോഴിക്കോട് – വളയം കല്ലുനിര 03,

കണ്ണൂര്‍ – ആറളം വീര്‍പ്പാട് 10

എന്നീ ഗ്രാമ പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് 06 വഴിക്കടവ്, തിരുവനന്തപുരം നെടുമങ്ങാട് പതിനാറാംകല്ല് 17, എറണാകുളം പിറവം കരക്കോട് 05, വയനാട് സുല്‍ത്താന്‍ ബത്തേരി പഴശ്ശേരി 07 എന്നീ മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്‌

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...