തിരുവല്ല നഗരത്തിലെ ബൈപ്പാസ് ജംഗ്‌ഷനുകൾ സൗന്ദര്യവൽക്കരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നഗരത്തിലെ ബൈപ്പാസിലെ ജംഗ്‌ഷനുകൾ സൗന്ദര്യവത്ക്കരിച്ച് ഇനി കമനീയമാക്കും. എം.സി റോഡുമായി ബന്ധിക്കുന്ന മഴുവങ്ങാട് ജംഗ്‌ഷൻ, ടി.കെ.റോഡുമായി ബന്ധിക്കുന്ന ബി വൺ റോഡിലെ ജംഗ്‌ഷൻ, രാമഞ്ചിറ ജംഗ്‌ഷൻ എന്നിവിടങ്ങളിലാണ് അലങ്കാരച്ചെടികൾ നട്ടുപിടിപ്പിച്ച് സൗന്ദര്യവൽക്കരിക്കുന്നത്. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് നഗരങ്ങളെ സുന്ദരമാക്കുന്നത്. ബി വൺ റോഡിലെ ട്രാഫിക് റൗണ്ടിൽ ആരോഗ്യ നഗരിയിലേക്ക് സ്വാഗതം എന്ന് രേഖപ്പെടുത്തിയ ബോർഡ് ഇന്നലെ സ്ഥാപിച്ചു.

പുഷ്‌പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ഇവിടെ പുൽത്തകിടികൾ ഒരുക്കി അലങ്കരിച്ചിരിക്കുന്നത്. മഴുവങ്ങാട് ചിറയിൽ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെ സൗന്ദര്യവൽക്കരിക്കുന്നത്. രാമഞ്ചിറയിലെ കവല സുന്ദരമാക്കുന്നത് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയാണ്. ഇവയുടെ പരിപാലനം അതാത് സ്ഥാപനങ്ങൾക്കാണ്. കെ.എസ്.ടി.പി ബൈപ്പാസ്, പൊതുമരാമത്ത് വകുപ്പിന് കൈമാറിയതിനെ തുടർന്നാണ് ജില്ലാ വികസന സമിതി യോഗത്തിൽ മാത്യു ടി. തോമസ് എം.എൽ.എ ഇങ്ങനെയൊരു ആലോചന അവതരിപ്പിച്ചത്. ഇതേതുടർന്ന് ട്രാഫിക് അഡ്വൈസറി യോഗത്തിൽ തീരുമാനം കൈക്കൊള്ളുകയായിരുന്നു. മൂന്ന് കവലകളുടെയും സൗന്ദര്യവൽക്കരണം വൈകാതെ പൂർത്തിയാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...