Tuesday, April 30, 2024 1:01 am

പശ്ചിമതാരക, പൂഞ്ചോല പ്രസിദ്ധീകരണങ്ങളുടെ മാനേജിംഗ് എഡിറ്റര്‍ സി.ചെറിയാന്‍ (91) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പശ്ചിമതാരക, പൂഞ്ചോല പ്രസിദ്ധീകരണങ്ങളുടെ മാനേജിംഗ് എഡിറ്റര്‍ കോട്ടയം താഴത്തങ്ങാടി അക്കര വലിയപറമ്പില്‍ സി.ചെറിയാന്‍ (91) അന്തരിച്ചു. സംസ്കാരം പിന്നീട്.

സി.ചെറിയാന്റെ പിതാമഹന്‍ അക്കര കുര്യന്‍ റൈട്ടറും പോള്‍ മെല്‍വിന്‍ സായ്‌വും കൂടിചേര്‍ന്ന് 1864 ല്‍ വെസ്റ്റേണ്‍ സ്റ്റാര്‍ എന്ന ഇംഗ്ലീഷ് പത്രം കൊച്ചിയില്‍ നിന്നും പുറത്തിറക്കിയിരുന്നു. ഇതിന്റെ മലയാളം പതിപ്പ് പശ്ചിമതാരക എന്നപേരില്‍ മലയാളത്തിലെ ആദ്യത്തെ വാര്‍ത്താ വാരികയായി കുര്യന്‍ റൈട്ടര്‍ സ്വന്തം നിലയില്‍  പ്രസിദ്ധീകരിച്ചിരുന്നു. കാലക്രമത്തില്‍ ഈ രണ്ടു പ്രസിദ്ധീകരണങ്ങളും നിന്നുപോയിരുന്നു.

തുടര്‍ന്ന് സി.ചെറിയാന്‍ കോട്ടയത്തുനിന്നും പശ്ചിമതാരക വീണ്ടും പുറത്തിറക്കി. ആഴ്ചപ്പതിപ്പ് എന്ന നിലയിലാണ്  ഇത് പ്രസിദ്ധീകരിച്ചിരുന്നത്. 1980 കാലഘട്ടത്തില്‍ പ്രചാരത്തില്‍ മുന്‍നിരയിലായിരുന്നു പശ്ചിമതാരക ആഴ്ചപ്പതിപ്പ്. മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ എല്ലാവരും പശ്ചിമതാരകയില്‍ അണിനിരന്നിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്കുവേണ്ടി പൂഞ്ചോല എന്ന മാസികയും തുടങ്ങി. രണ്ടു പ്രസിദ്ധീകരണങ്ങളും വന്‍വിജയമായിരുന്നു. അമര്‍ ചിത്രകഥ “കാലിയ ” മലയാളത്തില്‍ ആദ്യമായി പുറത്തിറക്കിയത് പൂഞ്ചോലയിലൂടെ സി. ചെറിയാന്‍ ആയിരുന്നു. 1982 കാലഘട്ടത്തില്‍ തൊഴിലാളി സമരത്തെത്തുടര്‍ന്ന് കോട്ടയത്തെ പ്രസ്സ് അടച്ചുപൂട്ടി. തുടര്‍ന്ന് ശിവകാശിയില്‍ പ്രിന്റ്‌ ചെയ്ത് പശ്ചിമതാരകയും പൂഞ്ചോലയും കുറച്ചുനാള്‍കൂടി പുറത്തിറങ്ങിയെങ്കിലും കാലക്രമേണ രണ്ടു പ്രസിദ്ധീകരണങ്ങളും നിലച്ചുപോയി.

കോട്ടയം ചാന്നാനിക്കാട്‌ ഒരു സുഗന്ധദ്രവ്യ നിര്‍മ്മാണ ഫാക്ടറിയും സി.ചെറിയാന്‍ നടത്തിയിരുന്നു. സുഗന്ധ ശ്രുംഗാര്‍ തുടങ്ങിയ പ്രമുഖ അഗര്‍ബത്തി കമ്പിനികള്‍ എല്ലാവരും ചിങ്ങവനത്തെ സോണിബോണ്‍ ലബോറട്ടറിയുടെ ഉപഭോക്താക്കളായിരുന്നു. ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പിനിയും സോപ്പ് നിര്‍മ്മാണത്തിന് ഇവിടെനിന്നുമുള്ള പെര്‍ഫ്യൂം ഉപയോഗിച്ചിരുന്നു. ഫാക്ടറിയില്‍ ഉണ്ടായ ചില അപകടങ്ങളെ തുടര്‍ന്ന് ഇതിന്റെയും പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. കേരളാ സ്മോള്‍ സ്കെയില്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആയാപറമ്പ്  വലിയപറമ്പില്‍ പരേതയായ സൂസിയാണ് ഭാര്യ. മക്കള്‍ – സൂസന്‍ അലക്സ്, ബീനാ കോശി (യു.കെ), റീബാ  ഐസക്ക്, ദീപാ വിനോദ്. മരുമക്കള്‍ – അലക്സ് (കൊച്ചുവാവ)പാലമൂട്ടില്‍ മാവേലിക്കര, ഡോ.കോശി ജോണ്‍സണ്‍ (ബോബി) യു.കെ , ഐസക്ക് കുരുവിള (കൊച്ചുമോന്‍) കുളത്താമാക്കല്‍ പാമ്പാടി, വിനോദ് (സെയില്‍ ടാക്സ് പ്രാക്ടീഷണര്‍ തിരുവനന്തപുരം). ഫോണ്‍ 88484 20281(അലക്സ്)

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിമുടി മാറും എടിഎമ്മുകൾ ; ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി

0
രാജ്യത്തെ പുതിയ എടിഎമ്മുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഹിറ്റാച്ചി പെയ്മെന്റ് സർവീസസ്. പുതിയതായി...

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. വിളപ്പിൽശാല കാവിൻപുറം...

ആധാർ വിവരങ്ങൾ നഷ്ടപ്പെടില്ല, ‘മാസ്ക്’ ഉപയോഗിക്കാം ; എങ്ങനെ ലഭിക്കും എന്നറിയാം

0
ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക്...

തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി : പ്രധാനമന്ത്രി നരേന്ദ്ര മോദി

0
പുണെ: രാജ്യത്ത് തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രധാനമന്ത്രി...