ഡെല്‍റ്റ വകഭേദം ലോകത്തെ കീഴടക്കുമെന്ന് ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കൊറോണവൈറസിന്റെ B.1.617.2 എന്ന ഡെല്‍റ്റ വകഭേദം വൈകാതെ ലോകത്തെ തന്നെ പ്രബല കോവിഡ് വകഭേദമാകുമെന്ന് ലോകാരോഗ്യ സംഘടന. നൂറിലധികം രാജ്യങ്ങളിലേക്ക് ഈ വകഭേദം പടര്‍ന്ന് കഴിഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കന്‍ ഏഷ്യ റീജണല്‍ ഡയറക്ടര്‍ ഡോക്ടര്‍ പൂനം ഖേത്രപാല്‍ സിങ്ങ് പറഞ്ഞു.

അതേ സമയം യഥാര്‍ഥ കോവിഡ് വൈറസിനേക്കാള്‍ 40 മുതല്‍ 60 ശതമാനം വരെ വ്യാപനനിരക്ക് കൂടുതലാണ് ഡെല്‍റ്റ വകഭേദത്തിനെന്ന് ഇന്ത്യന്‍ സാര്‍സ് കോവ് -2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം കണ്ടെത്തി. ഡെല്‍റ്റ വകഭേദത്തിന്റെ ഉള്‍പ്പിരിവുകളായ എവൈ 1, എവൈ 2 എന്നിവ ബാധിച്ച 55 – 60 കേസുകള്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ തിരിച്ചറിഞ്ഞതായി കണ്‍സോര്‍ഷ്യം സഹമേധാവി ഡോക്ടര്‍ എന്‍. കെ.അരോറ പറഞ്ഞു.

സ്‌പൈക് പ്രോട്ടീനുകള്‍ക്ക് ജനിതക വ്യതിയാനം സംഭവിച്ച ഡെല്‍റ്റ വകഭേദത്തിന് കോശങ്ങളുടെ പുറമേയുള്ള എസിഇ 2 റിസപ്റ്ററുകളുമായി കൂടുതല്‍ നന്നായി ഒട്ടിപ്പിടിച്ചിരിക്കാന്‍ സാധിക്കും. ഈ പ്രത്യേകതയാണ് പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് കൂടുതല്‍ എളുപ്പം പരക്കാന്‍ വകഭേദത്തിനെ സഹായിക്കുന്നതെന്നും ഡോക്ടര്‍ അരോറ ചൂണ്ടിക്കാട്ടി.

2020 ഒക്ടോബറിലാണ് ഡെല്‍റ്റ വകഭേദം ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയിലെ കോവിഡ് രണ്ടാം വകഭേദത്തിനും പിന്നീട് ഈ വകഭേദം കാരണമായി. രാജ്യത്തെ പുതിയ കോവിഡ് കേസുകളില്‍ 80 ശതമാനത്തിന് മുകളില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചുള്ളവയാണ്. ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് പ്രോഗ്രാം വഴി ഇന്ത്യയ്ക്ക് 7.5 ദശലക്ഷം ഡോസ് മൊഡേണ വാക്‌സീന്‍ വാഗ്ദാനം ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...