കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് ; അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ഇല്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജി കോടതി തള്ളി. കേസിലെ മൂന്നാം പ്രതി അജ്മലിന് കോടതി ജാമ്യം അനുവദിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ഹര്‍ജി പരി​ഗണിച്ചത്. സ്വര്‍ണ്ണക്കടത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചെന്നുമാണ് അര്‍ജുന്‍ ആയങ്കി ജാമ്യഹര്‍ജിയില്‍ വാദിച്ചത്.

എന്നാല്‍ അന്വേഷണം പ്രഥമിക ഘട്ടത്തില്‍ ആയതിനാല്‍ പ്രതിയ്ക്ക് ജാമ്യം അനുവദിക്കുരുതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ പ്രതിയ്ക്ക് പങ്കുണ്ടെന്നും ഇതില്‍ അന്വേഷണം തുടരുകയാണെന്നും കസ്റ്റംസ് വിശദീകരിച്ചു. കസ്റ്റംസിന്റെ വാദങ്ങള്‍ കോടതി അം​ഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 28നായിരുന്നു അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....