കൊച്ചി : സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളില്‍നിന്ന് മൂന്നാം വര്‍ഷത്തെ ഫീസ് മുന്‍കൂറായി വാങ്ങുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മൂന്നാം വര്‍ഷത്തെ ഫീസ് മുന്‍കൂറായി നല്‍കാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
സര്‍ക്കാരിനും സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷനും ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളില്‍ നിന്ന് ചില മാനേജ്മെന്റുകള്‍ മുന്‍കൂറായി ഫീസ് ഈടാക്കുന്നുവെന്ന് കാട്ടി രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്