പന്തളം : സി. ഐ. റ്റി. യു സ്ഥാപക ദിനത്തിൽ തോട്ടക്കോണം ഗവ.എൽ പി സ്കൂളും പരിസരവും സി. ഐ.റ്റി. യു പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം സി ഐ ടി യു പത്തനംതിട്ട ജില്ലാ വെെസ് പ്രസിഡണ്ടും പന്തളം നഗരസഭ കൗൺസിലറുമായ കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു .യുണിയൻ പന്തളം ഏരിയ കമ്മിറ്റി പ്രസിഡണ്ട് പി. എൻ അശോകൻ അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുനിത വേണു, സ്കൂൾ പ്രഥമാധ്യാപിക ജി അശ്വതി, ഹെെസ്ക്കൂൾ പ്രഥമാധ്യാപകൻ പി ഉദയൻ, നിർമ്മാണ തൊഴിലാളി യുണിയൻ ജില്ലാ കമ്മിറ്റി അംഗം പി ബാബു ,ഏരിയ കമ്മിറ്റി ട്രഷറർ കെ എച്ച് ഷിജു , വിനോദ് മുളമ്പുഴ, കെ. എൻ പ്രസന്നകുമാർ, എസ് എം സി ചെയർമാൻ എൻ അശോക് കുമാർ, പി. കെ ശ്രീലത
എന്നിവർ സംസാരിച്ചു. ശുചീകരണ പ്രവർത്തനത്തിന് യുണിയൻ ഭാരവാഹികളായ പി. ടി മനോജ്, കെ .എസ് അജിത്ത് കുമാർ കീപ്പള്ളിൽ, കുഞ്ഞുമോൻ, ബിനോയി തോമസ് ,വി. ഒ പ്രസന്നൻ എന്നിവർ നേതൃത്വം നല്കി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























