മഴപെയ്താല്‍ വെള്ളം നിറഞ്ഞ് പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ ; സമീപത്തെ കാടുകളും നീക്കം ചെയ്യുന്നില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മഴ തുടങ്ങിയാല്‍ റോഡില്‍ നിന്നും ഒഴുകി ഇറങ്ങുന്ന വെള്ളത്തില്‍ ചവിട്ടി നിന്ന് വേണം പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ജില്ല ഡിപ്പോയിലെ ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍. ഡീസല്‍ അടിക്കുന്ന മിഷീന്‍ വരെ വെള്ളത്തിലായിട്ടും പരിഹരിക്കാന്‍ നടപടിയില്ല. ചെറിയ മഴ പെയ്താല്‍ പോലും വലിയ വെള്ളകെട്ടാണ് ഗാരേജിനുള്ളില്‍. മഴപെയ്ത് വരുന്ന വെള്ളത്തോടൊപ്പം ഡിപ്പോ പരിസരത്തെ കംഫര്‍ട്ട് സ്റ്റേഷനിലെ മലിന ജലവും ഇവിടേയ്ക്ക് ഒഴുകിയെത്തും. നാല് വര്‍ഷത്തില്‍ അധികമായി ഈ ദുരിതം തുടങ്ങിയിട്ട്. എന്നിട്ടും അധികൃതര്‍ കണ്ട മട്ടില്ല. യാര്‍ഡ്‌ നിരപ്പില്‍ നിന്നും താഴെയാണ് ഗാരേജ്, ഇതാണ് വെള്ളം നിറയുവാന്‍ കാരണമാകുന്നത്. നഗരത്തില്‍ പെയ്യുന്ന മഴയില്‍ ബസുകളുടെ മെയിന്‍റനസ് റാമ്പില്‍ അരപ്പൊക്കത്തോളം വെള്ളം നിറയാറുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോള്‍ മോട്ടോര്‍ ഉപയോഗിച്ച് റാമ്പിലെ വെള്ളം വറ്റിച്ചതിന് ശേഷമാണ് ബസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.

പുതിയ സ്റ്റാന്‍റ്  നിര്‍മ്മിച്ചപ്പോള്‍ മുതല്‍ ഇതായിരുന്നു അവസ്ഥ. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് യാര്‍ഡിനൊപ്പം ഗാരേജ് ഉയര്‍ത്താന്‍ നീക്കം നടന്നിരുന്നു എങ്കിലും പദ്ധതി നടപ്പായില്ല. മലിന ജലവും ചെളിയും നിറഞ്ഞ ഗാരേജില്‍ ദുര്‍ഗന്ധം സഹിച്ചാണ് കാലങ്ങളായി ജീവനക്കാര്‍ ജോലി ചെയ്യുന്നത്. കംഫര്‍ട്ട് സ്റ്റേഷന്‍ മാലിന്യങ്ങള്‍ വരെ യാര്‍ഡിനും ഗാരേജിനും ഇടയിലെ ഓടയില്‍ കൂടി ഒഴുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവിടം സന്ദര്‍ശിക്കുകയും പകര്‍ച്ച വ്യാധി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷം നിരവധി ജീവനക്കാര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. കാട് വളര്‍ന്ന് നില്‍ക്കുന്ന ഗാരേജിന് ചുറ്റും ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. കൊതുകിന്‍റെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. യാര്‍ഡ്‌ നിര്‍മ്മിച്ചപോള്‍ എടുത്ത മണ്ണും ഇവിടെ കൂനകൂടി കിടക്കുകയാണ്. അറുപതോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഗാരേജില്‍ കുടിവെള്ളം പോലുമില്ല. മലിനമായ സമീപത്തെ കിണറില്‍ നിന്നുമാണ് ജീവനക്കാര്‍ വെള്ളം ശേഖരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...