വൈത്തിരി വെടിവയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി. പി ജലീലിന്റെ വീട്ടിൽ പോലീസ് റെയ്‌ഡ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വയനാട് ജില്ലയിലെ വൈത്തിരിയിൽ സ്വകാര്യ റിസോർട്ടിന് സമീപത്ത് വച്ച് 2019 മാർച്ച് ആറിന് പോലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് സി. പി ജലീലിന്റെ വീട്ടിൽ പോലീസ് റെയ്ഡ്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാടുള്ള ഇദ്ദേഹത്തിന്റെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്.

വണ്ടൂർ സർക്കിൾ ഇൻസ്പെക്ടറുടെയും പാണ്ടിക്കാട് സർക്കിൾ ഇൻസ്പെക്ടറുടെയും നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ലോക്ഡൗൺ നിർദ്ദേശം പാലിക്കാതെ  പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമിച്ച് കടന്നതായി ജലീലിന്റെ സഹോദരൻ റഷീദ് ആരോപിച്ചു.

ഇവരുടെ വീട്ടിൽ മാവോയിസ്റ്റ് പ്രവർത്തകർ തങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്ന് മലപ്പുറം എസ്പി യു. അബ്ദുൾ കരീം പറഞ്ഞു. വയനാട്ടിലെ റിസോര്‍ട്ടിന് സമീപം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി. പി ജലീലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടക്കുന്നുണ്ട്.

ദേശീയ പാതയ്ക്ക് സമീപം സ്വകാര്യ റിസോർട്ടിന് മുന്നിലാണ്  രാത്രി വെടിവയ്പ്പ് ഉണ്ടായത്. റിസോർട്ടിൽ നിന്ന് പണം ആവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റുകൾക്ക് നേരെ പോലീസ് വെടിവയ്ക്കുകയായിരുന്നു. പുലർച്ചെ വരെ നീണ്ട വെടിവയ്പ്പിനൊടുവിലാണ് സി. പി ജലീൽ കൊല്ലപ്പെട്ടത് എന്നായിരുന്നു പോലീസ് ഭാഷ്യം.

The post വൈത്തിരി വെടിവയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി. പി ജലീലിന്റെ വീട്ടിൽ പോലീസ് റെയ്‌ഡ് appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽപ്രളയം : രക്ഷാപ്രവർത്തനത്തിൽ വിദേശസഹായം വേണ്ടെന്ന് നേപ്പാൾ ; വിവാദമായതോടെ വഴങ്ങി

0
കാഠ്മണ്ഡു : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം...

അമേരിക്കയിൽനിന്ന് ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ; കരാറിൽ ഒപ്പുവെച്ചു

0
ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ....

മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം....

നേപ്പാൾ പ്രളയ ദുരന്തം : മരണസംഖ്യ 600 കടന്നു, 1924 പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു....