സി.ആര്‍ മഹേഷ്‌ കരുനാഗപ്പള്ളിയില്‍ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകത ; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി : സി.ആര്‍ മഹേഷ്‌ കരുനാഗപ്പള്ളിയില്‍ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര്‍ മഹേഷിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.

ഇപ്പോള്‍ പുറത്തുവരുന്ന സര്‍വ്വേ ഫലങ്ങളില്‍ വ്യക്തതയില്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് നടന്ന സര്‍വ്വേ ആണെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ എത്തുമെന്നും ഇത് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതാണെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനകീയനായ സി.ആര്‍ മഹേഷിനെ ആര്‍.എസ്.എസ്സുകാരനായി ചിത്രീകരിക്കുവാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം കരുനാഗപ്പള്ളിയില്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

2016 ലെ തെരഞ്ഞെടുപ്പില്‍ 1759 വോട്ടിനാണ് സി.ആര്‍ മഹേഷ്‌  സി.പി.ഐയുടെ ആര്‍.രാമചന്ദ്രന്‍നായരോട് പരാജയപ്പെട്ടത്. എം.എല്‍.എ ആയില്ലെങ്കിലും മഹേഷ്‌ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ സജീവമായിരുന്നു. ജനങ്ങളുടെ ഏതാവശ്യത്തിനും ഓടിയെത്തുന്ന മഹേഷ്‌ ഇന്ന് കരുനാഗപ്പള്ളിക്കാര്‍ക്ക് സ്വന്തം മകനും സഹോദരനുമൊക്കെയാണ്. വിജയത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെന്ന് സി.ആര്‍ മഹേഷ്‌ പത്തനംതിട്ട മീഡിയായോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...