Wednesday, July 2, 2025 4:22 pm

കേരള വിദ്യാഭ്യാസ രംഗം നവോത്ഥാന പാതയില്‍ : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : കേരളത്തിന്റെ വിദ്യാഭാസരംഗം ഇന്ന് നവോത്ഥാനത്തിന്റെ പാതയിലാണെന്നും ഉത്തമമായ ഒരു മാറ്റമാണ് ഇതിലൂടെ നാം കൈവരിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. കൊടുമണ്‍ അറന്തക്കുളങ്ങര ഗവ.എല്‍.പി.സ്‌കൂളിലെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി.

ഈ മാറ്റത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ കേരള സമൂഹം സര്‍ക്കാരിനോട് ഒരുമിച്ച് ഉണ്ടാവണം. ഇതാണ് ജനകീയ വിദ്യാഭ്യാസം എന്ന സങ്കല്‍പം. ഇങ്ങനെ നവോത്ഥാനത്തിന്റെ പാതയിലേക്ക് എത്തിയ വിദ്യാഭ്യാസത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ നമുക്ക് കഴിയണം. ഈ മേഖലയിലാണ് ഒരു ഗ്രാമത്തിന്റെ ഹൃദയമായ എല്‍.പി സ്‌കൂളുകള്‍ നിര്‍ണായക പങ്കു വഹിക്കുന്നത്. കേവലം അക്കാദമിക്ക് പരീക്ഷകള്‍ മാത്രം ലക്ഷ്യം വച്ചല്ല മറിച്ച് ജീവിതത്തിന്റെ പരീക്ഷകളും മുന്നില്‍ കണ്ടാണ് കുട്ടികളെ നാം വാര്‍ത്തെടുക്കേണ്ടത്. ഇതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുള്ള ആധുനിക വിദ്യാഭ്യാസ സമ്പ്രദായം. ഒരു കുട്ടിയുടെ മനസിലുള്ള സര്‍ഗശേഷി നാം മനസിലാക്കുകയും ആ സര്‍ഗശേഷി ജീവിതവുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുകയും ചെയ്യണം. ഇത്തരം സങ്കല്‍പങ്ങള്‍ ഇന്ന് പൊതു വിദ്യാലയങ്ങളില്‍ മാത്രമേ നമുക്ക് കാണാന്‍ സാധിക്കുവെന്നും മന്ത്രി പറഞ്ഞു.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എ ഐടി ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുറന്ന ഗ്രന്ഥശാലയുടെ ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനപ്രഭ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 85 ലക്ഷം രൂപ ഉപയോഗിച്ചാണ് ശതാബ്ദി സ്മാരക മന്ദിരം നിര്‍മിക്കുന്നത്.

ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ആര്‍.ബി രാജീവ് കുമാര്‍, ബി.സതികുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. പ്രകാശ്, കൊടുമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍.എസ് ഉണ്ണിത്താന്‍, കൊടുമണ്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലളിതാ രവീന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ എ.ജി.ശ്രീകുമാര്‍, സഹദേവന്‍ ഉണ്ണിത്താന്‍, ആരതി, വിനി ആനന്ദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ, കൊടുമണ്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.എന്‍.സലീം, അടൂര്‍ എ.ഇ. ഒ ബി. വിജയലക്ഷ്മി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.കെ. അശോക് കുമാര്‍, മിഥിന്‍ അങ്ങാടിക്കല്‍, ശതാബ്ദി ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജന്‍.ഡി. ബോസ്, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി സൂസന്‍ ജോസഫ്, സ്‌കൂള്‍ ലീഡര്‍ നിവേദിത, സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍പേഴ്‌സണ്‍ ഹേമന്ത്, എസ്.എം.സി ചെയര്‍മാന്‍ സി.ബിനു എന്നിവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്

0
കരികുളം : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. 6...

സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വിദ്യാഭ്യാസ...

0
കോഴിക്കോട്: പൊതു വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം...

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്

0
കൊച്ചി: കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്....

മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ സംഗമവും വാർഷിക പൊതു യോഗവും നടന്നു

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ...