സി. എസ്. ഡി. എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പീരുമേട് : ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം പ്രഖ്യാപിക്കുക എന്ന ആവശ്യം ഉയർത്തി സി .എസ് . ഡി. എസ് സംസ്ഥാന കമ്മറ്റി നടത്തുന്ന വാഹന പ്രചരണ ജാഥക്ക് ഇടുക്കി ജില്ലയിൽ നിന്നും തുടക്കമായി. ഏലപ്പാറയിൽ നിന്ന് ആരംഭിച്ച വാഹന പ്രചാരണ ജാഥ ഇടുക്കി എം .പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം പ്രഖ്യാപിക്കുക എന്ന ആവശ്യമുയർത്തി സി. എസ്. ഡി .എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 29 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുകയാണ്. ഇതിന് മുന്നോടിയായി ജില്ലകൾ തോറും നടക്കുന്ന വാഹന പ്രചരണ ജാഥക്കാണ് ഏലപ്പാറയിൽ തുടക്കമായത്. ഇടുക്കി ,എറണാകുളം , കോട്ടയം , പത്തനം തിട്ട , ആലപ്പുഴ ,കൊല്ലം , തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ പര്യടനം നടത്തി 28 ന് ജാഥ സമാപിക്കും.

സഹോദര സമുദായങ്ങളുടെ ആനുകൂല്യങ്ങളും സംവരണങ്ങളും നഷ്ടപ്പെടാതെ കേരളത്തിലെ 30 ലക്ഷത്തോളം വരുന്ന ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന കേന്ദ്ര ഗവൺമെന്റുകളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ജാഥയാണ് നടത്തുന്നത്. ഏലപ്പാറയിൽ ജാഥാ ക്യാപ്റ്റൻ
സി .എസ് . ഡി .എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷിന് സ്വീകരണം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീൺ വി ജയിംസ്, പ്രസന്ന ആറാണി, ലീലാമ്മ ബെന്നി, സുനിൽ കെ തങ്കപ്പൻ, ഷാജി മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു. പീരുമേട് താലൂക്ക് പ്രസിഡന്റ് കെ.വി പ്രസാദ്, ജോൺസൺ ജോർജ്, ഷൈജു, സനീഷ്, പ്രിയാ മോൾ അനീഷ് എന്നിവർ നേതൃത്വം വഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...