തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജനുവരി 17ന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കണം. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല. പ്രധാനമന്ത്രി ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി, തൃപ്രയാര്‍ ശ്രീ രാമസ്വാമി എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജനുവരി 17ന് തൃശൂര്‍, കുന്നംക്കുളം, ചാവക്കാട്, കൊടുങ്ങലൂര്‍ താലൂക്കുകളിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശന വഴിയിലും സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവയുടെ ഉപയോഗം നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ – 94473 66263, 85471 98263, 0468 2333033





























