പീരുമേട്: ശബരിമല മകരവിളക്കിനോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ പ്രധാന മകര ജ്യോതി ദർശന സാധ്യ ഇടങ്ങളായ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ നിന്നും മകര ജ്യോതി ദർശനം നടത്തിയത് ആയിരങ്ങൾ. പോലീസ്, ഫയർഫോഴ്സ് ഫോറസ്റ്റ്, റവന്യു വിഭാഗങ്ങളുടെ വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു അയ്യപ്പ ഭക്തർക്ക് മകര ജ്യോതി ദർശനം സാധ്യമാക്കിയത്. മുൻ വർഷത്തിനേക്കാൾ അധികം അയ്യപ്പ ഭക്തരാണ് പുല്ലുമേട്ടിൽ മകര ജ്യോതി ദർശനത്തിനായെത്തിയത്. വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വാഹനങ്ങളിൽ എത്തിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുമടക്കമുള്ള അയ്യപ്പ ഭക്തർ കെ. എസ് .ആർ.ടി.സി സജ്ജീകരിച്ച ബസുകളിൽ വള്ളക്കടവ് കോഴിക്കാനം വഴിയാണ് പുല്ലുമേട്ടിൽ എത്തി ചേർന്നത്. ഇവിടെ എത്തി ചേർന്ന അയ്യപ്പഭക്തർ പുല്ലുമേട്ടിൽ മകര ജ്യോതി ദൃശ്യമാവുന്ന വിവിധ ഇടങ്ങളിൽ ഉച്ച മുതൽ മകര ജ്യോതി ദർശനത്തിനായി തമ്പടിച്ചിരുന്നു. ഒപ്പം പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും അയ്യപ്പഭക്തർക്ക് പുറമേ വിനോദസഞ്ചാരികളടക്കമുള്ളവരും മകര ജ്യോതി ദർശനത്തിനായെത്തിയിരുന്നു. 6.45 ഓടു കൂടി പൊന്നമ്പലമേട്ടിൽ 3 പ്രാവശ്യം മകരജ്യോതി തെളിഞ്ഞു. എന്നാൽ പരുന്തുംപാറയിൽ കടുത്ത മൂടൽ മഞ്ഞ് മൂലം എൽ.ഇ.ഡി. സ്ക്രിനിൽ തെളിഞ്ഞ മകര ജ്യോതി ദർശിച്ച് അയ്യപ്പഭക്തർ സായൂജ്യമടഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക





























