Wednesday, July 2, 2025 6:59 am

പൗരത്വ നിയമ ഭേദഗതി : സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് നിലപാട് എടുത്തത് പ്രശംസനീയമെന്ന് മേധാ പട്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭരണഘടനാ മൂല്യങ്ങള്‍ പിച്ചിചീന്തുന്നതിനെതിരെ സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് നിലപാട് എടുത്തത് പ്രശംസനീയമെന്ന് സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൗരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേധാ പട്കര്‍.

അതേ സമയം യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്ത അലനെയും താഹയേയും നിരുപാധികം വിട്ടയക്കണമെന്നും മേധ പട്കര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്ന ജാമിഅ മില്ലിയ, പോണ്ടിച്ചേരി, ഹൈദരാബാദ് സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധികളടക്കം  നിരവധി പേര്‍ഗാന്ധി പാര്‍ക്കില്‍ നടന്ന പൗരസംഗമത്തില്‍ പങ്കെടുത്തു.

സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയെ എതിര്‍ക്കുന്നവരെ ബാര്‍ബേറിയന്‍ ആക്രമണ മാതൃകയിലാണ് സര്‍ക്കാര്‍ നേരിടുന്നതെന്ന് മേധ പട്കര്‍ കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധവും മുസ്ലീം വിരുദ്ധവുമാണ്. നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് അഭിനന്ദനാര്‍ഹമെന്നും മേധ പട്കര്‍ പറഞ്ഞു. തെരുവ് നാടകവും പ്രകടനങ്ങളും ആസാദി മുദ്രാവാക്യങ്ങളുമായി വിവിധതരം പ്രതിഷേധമുറകളാണ് പൗരസംഗമത്തില്‍ അരങ്ങേറിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗുരുവായൂർ ദേവസ്വം ആനകൾക്ക് ഇനി സുഖ ചികിത്സാ കാലം

0
തൃശൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്ക് സുഖചികിത്സ തുടങ്ങി. ആന ചികിത്സ വിദഗ്ദ്ധരായ...

കെറ്റാമലോണിലെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ നർകോട്ടിക്സ് കോൺട്രോൾ...

0
കൊച്ചി : ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ...

ന്യൂനമർദ്ദം : സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത....

ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്

0
വാഷിംഗ്ടൺ : ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്. 60...