Saturday, October 12, 2024 3:52 pm

മകരവിളക്ക് : സുരക്ഷാ സംവിധാനം ശക്തമാക്കി

For full experience, Download our mobile application:
Get it on Google Play

ശബരിമല : മകരവിളക്കിനെത്തുന്ന ഭക്തരുടെ സൗകര്യാര്‍ഥം സന്നിധാനത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു സന്നിധാനത്ത് ഇന്ന് ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തില്‍ അറിയിച്ചു.

തിരുമുറ്റത്തും പരിസരപ്രദേശങ്ങളിലും മകരജ്യോതി ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. തിരുമുറ്റത്തേക്ക് സ്റ്റാഫ് ഗേറ്റ് വഴി മാത്രമാകും പ്രവേശനം. പാസ് ലഭിച്ചവര്‍ക്ക് 5.15 വരെമാത്രം പ്രവേശനം നല്‍കും. കൊടിമരത്തിന് സമീപത്തും സോപാനത്തും നില്‍ക്കുന്നതിന് നിയോഗിക്കപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതിലുപരിയായി കൂടുതല്‍പേര്‍ക്ക് നില്‍ക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പട്ടികയിലില്ലാത്തവര്‍ ഈ ഭാഗങ്ങളിലേക്ക് പ്രവേശനത്തിന് മുതിരരുതെന്ന് പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും ദേവസ്വം ബോര്‍ഡിന്റേയും പ്രവര്‍ത്തനം തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി.

കുറ്റമറ്റ കുടിവെള്ള വിതരണ സംവിധാനമാണ് ശബരിമലയിലും പമ്പയിലും നിലയ്ക്കലിലുമെല്ലാം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മകരജ്യോതി ദര്‍ശനം കാണാന്‍ അയ്യപ്പ പൂങ്കാവനത്തില്‍ പര്‍ണശാലകള്‍ കെട്ടി താമസിക്കുന്നവര്‍ ഭക്ഷണം പാചകം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ വനം, പോലീസ്, ഫയര്‍ഫോഴ്‌സ് സ്‌ക്വാഡുകള്‍ രാപ്പകല്‍ ജാഗ്രത പുലര്‍ത്തുണ്ട്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇത്. പുകവലിക്കുന്നവര്‍ക്കും മദ്യപിച്ചെത്തുന്നവര്‍ക്കും കര്‍ശന ശിക്ഷയാണ് നല്‍കിവരുന്നത്. കാനനപാതകളിലും മറ്റും ഇഴജന്തുക്കളുടെ ശല്യമുണ്ടായാല്‍ വനംവകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലെ 04735 202077, 202074 എന്നീ നമ്പരുകളില്‍ അറിയിച്ചാല്‍ അടിയന്തിര സഹായം ലഭിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു.

ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ എസ് രവി, എന്‍ വിജയകുമാര്‍, ദേവസ്വം കമ്മീഷ്ണര്‍ ബി എസ് തിരുമേനി, ദേവസ്വംബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, ദേവസ്വം വിജിലന്‍സ് എസ്.പി. ബിജോയ് പ്രഭാകര്‍, സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുജിത്ദാസ്,എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി വിജയന്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് എം ദിനേശ്, സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി വിജയമോഹനന്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി എസ് രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മകളെ കൊലപ്പെടുത്താനായി ക്വട്ടേഷൻ നൽകി അമ്മ, കൊലയാളി കൊന്നത് അമ്മയെ, സിനിമയെ വെല്ലുന്ന ട്വിസ്റ്റ്‌

0
ആഗ്ര : മകളുടെ പെരുമാറ്റം മടുത്തു. 17കാരിയായ മകളെ കൊലപ്പെടുത്താനായി വാടകക്കൊലയാളിയെ...

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും ഈ പച്ചക്കറികള്‍

0
ഒരു പ്രായം കഴിഞ്ഞാല്‍ ജീവിതശൈലീ രോഗങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്....

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ ; അഞ്ച് ഗുണങ്ങളുണ്ട്

0
മഞ്ഞൾ- നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരുസുഗന്ധവ്യഞ്ജനം. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ്...

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ; അന്തിമ തയ്യാറെടുപ്പിന് കോണ്‍ഗ്രസ് നാളെ കൊച്ചിയില്‍ യോഗം ചേരും

0
തിരുവനന്തപുരം : പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ തയ്യാറെടുപ്പിന് കോണ്‍ഗ്രസ്. നാളെ...