പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍, പരാതികള്‍ എന്നിവ സ്വരൂപിച്ച് സംസ്ഥാന സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിക്കുന്നതിനായി മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജയവര്‍മ്മ കണ്‍വീനറായി എഴ് അംഗ ഡി-ലിമിറ്റേഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തതായി ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണ്ണാദേവി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. റെജി തോമസ്, അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടില്‍, സജി കൊട്ടയ്ക്കാട്, ബിനു. എസ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
സി.പി.എം അനൂകൂല സംഘടനയില്‍പ്പെട്ട ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍, വാര്‍ഡ് പുന:സംഘടന തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുവാനുള്ള സി.പി.എം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.