Thursday, November 30, 2023 4:17 pm

പൗരത്വ നിയമ ഭേദഗതി ; ഗവർണർക്കും സംസ്ഥാന സർക്കാരിനും ഇടയിൽ രൂപപ്പെട്ട ഭിന്നത കൂടുതൽ രൂക്ഷമാകുന്നു

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിയോടുളള നിലപാട് സംബന്ധിച്ച് ഗവർണർക്കും സംസ്ഥാന സർക്കാരിനും ഇടയിൽ രൂപപ്പെട്ട ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. രാഷ്ട്രീയ പരാമർശങ്ങൾക്ക് ഗവർണർ അതേ നാണയത്തിൽ മറുപടി നൽകുന്നത് ഇതുവരെയില്ലാത്ത കീഴ് വഴക്കമാണെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ജനങ്ങളുടെ പണം അനാവശ്യമായി ഉപയോഗിക്കുന്നുവെന്ന തരത്തിൽ ഗവർണർ പ്രസ്താവന നടത്തിയത് ഭരണത്തിലുള്ള കൈകടത്തലായിട്ടാണ് സർക്കാർ വൃത്തങ്ങൾ കാണുന്നത്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

സംസ്ഥാനത്തെ ഭരണഘടന തലവനായ ഗവർണർ നിയമസഭയേയും സർക്കാരിനേയും പരസ്യമായി തള്ളിപ്പറയുന്നത് സംഘ പരിവാർ നീക്കങ്ങളുടെ ഭാഗമായിട്ടാണെന്നാണ് സി പി എമ്മിന്റെ വിലയിരുത്തൽ. ഗവർണ്ണർ സംസ്ഥാന ബിജെപി അധ്യക്ഷനെ പോലെ പെരുമാറുന്നുവെന്ന കോടിയേരിയുടെ പ്രസ്താവന ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതും. ഇന്നലെ രാത്രി മറുപടിയുമായി ഗവർണർ രംഗത്ത് വന്നതും ഗൗരവമായിട്ടാണ് സി പി എം കാണുന്നത്. താനാണ് ഭരണഘടന തലവനെന്നും താൻ ഇനിയും അഭിപ്രായങ്ങൾ പറയുമെന്നും വ്യക്തമാക്കിയ ഗവർണർ പിന്നോട്ടില്ലെന്ന് സൂചന നൽകിക്കഴിഞ്ഞു.

അധികാരി താനാണെന്ന് സ്ഥാപിക്കാനുള്ള ഗവർണ്ണറുടെ നീക്കങ്ങൾ അതീവ ഗൗരവമായിട്ടാണ് സിപിഎമ്മും സർക്കാരും കാണുന്നത്. ഗവർണറുടെ രാഷ്ട്രീയ ചായ്‍വ് തുറന്ന് കാണിക്കുന്ന സമീപനം ഇനിയുമുണ്ടാകുമെന്ന സൂചന നേതാക്കളും നൽകുന്നുണ്ട്. ഗവർണർക്കും അവരുടെ നടപടികൾക്കും എതിരായ വിമർശനങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തിൽ മോശമായ അന്തരീക്ഷം രൂപപ്പെടുന്നത് ഇതാദ്യമായിട്ടാണ്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജാഗ്രത നിർദ്ദേശവുമായി അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്

0
പത്തനംതിട്ട : അക്ബർ എയർ ട്രാവൽസ് എന്ന പേരിൽ പത്തനംതിട്ട കെ.എസ്.ആർ.ടി.സിയുടെ...

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് 13 കോടി രൂപ തിരികെ നൽകാൻ തീരുമാനമായി

0
തൃശൂര്‍ : കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് ആശ്വാസം. 13 കോടി രൂപ...

മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെയുള്ള വിധിയെഴുത്താണ് കണ്ണൂർ സർവകലാശാല വിസി നിയമനത്തിലുണ്ടായിരിക്കുന്നത് ; കേന്ദ്രമന്ത്രി...

0
തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെയുള്ള വിധിയെഴുത്താണ് കണ്ണൂർ സർവകലാശാല...

കണ്ണൂർ സർവകലാശാല വിസി നിയമന കേസിൽ നിയമനം നൽകിയ ആൾ തന്നെയാണ് നിയമനത്തിനെതിരെ തെളിവും...

0
കാസർഗോഡ് : കണ്ണൂർ സർവകലാശാല വിസി നിയമന കേസിൽ നിയമനം നൽകിയ...