Saturday, December 9, 2023 6:22 am

ഉദര ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി മരിച്ചു ; ചികിത്സപ്പിഴവാണെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ഉദര ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി മരിച്ചു. ചികിത്സപ്പിഴവാണെന്ന് കാണിച്ച് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം ചെറുവയ്ക്കല്‍ സ്‌കൂളിന് സമീപം ടി.എസ്.നിവാസില്‍ അഷിത എല്‍.വിജയനാണ്‌ (27) മരിച്ചത്.  ഉദരത്തിലെ മുഴനീക്കാന്‍ ഞായറാഴ്ച അഷിതയെ ഉള്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറായിട്ടും അബോധാവസ്ഥ മാറിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

തുടര്‍ന്ന് അടിയന്തരമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ തന്നെ ആവശ്യപ്പെട്ടു. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശസ്ത്രക്രിയയ്ക്ക് അനസ്‌തേഷ്യ നല്‍കിയതിന്റെ പിഴവാണ് മരണകാരണമെന്നാണ് അഷിതയുടെ ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. ഭര്‍ത്താവ് രജനീഷ് രഘുനാഥ് ദുബായില്‍ എന്‍ജിനീയറാണ്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പയ്യോളി സ്വദേശി സലാലയിൽ നിര്യാതനായി

0
സലാല : ഹ്യദയാഘാതത്തെ തുടർന്ന്​ ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട്​ സ്വദേശി സലാലയിൽ...

1.884 കി​ലോ എം.​ഡി.​എം.​എ​ വേട്ട ; മു​ഖ്യ ക​ണ്ണി പി​ടി​യിൽ

0
കൊ​ച്ചി : സ​മീ​പ​കാ​ല​ത്തെ ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ രാ​സ​ല​ഹ​രി വേ​ട്ട​യി​ലെ മു​ഖ്യ...

കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് നവ കേരള സദസ്സില്ല

0
കൊച്ചി : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന്...

‘അക്കാര്യത്തില്‍ ഞങ്ങള്‍ ഒരുപോലെയാണ്’ ; തനിക്കും പ്രണവിനുമുള്ള സാമ്യത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

0
വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക്...