സത്യപ്രതിജ്ഞ മറ്റന്നാൾ ; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഇന്ന് അവസാന ഘട്ടത്തിലേക്കെന്ന് ജോസഫ് വാഴയ്ക്കൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മറ്റന്നാൾ നടക്കും. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് ജോസഫ് വാഴയ്ക്കൻ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭയിലേക്കുള്ള മുതിർന്ന നേതാക്കളുടെ വരവ് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. രാഷ്ട്രീയത്തിൽ ഏറെ പക്വതയുള്ളവരും പരിണിതപ്രജ്ഞരുമായ മുതിർന്ന നേതാക്കൾക്ക് ഓരോ വിഷയത്തിലും കൃത്യമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാൻ അറിയാമെന്ന് ജോസഫ് വാഴയ്ക്കൻ അഭിപ്രായപ്പെട്ടു. മുതിർന്ന നേതാവിന് ചില കാര്യങ്ങളിൽ പരാതികളോ പ്രയാസങ്ങളോ ഉണ്ടാകാം അത് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മാത്രമാകണമെന്നില്ല.

എന്നിരുന്നാലും, ചർച്ചകളിലൂടെ രമ്യമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാവിനായി നിർണായകമായ ഒരു പദവി തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും അടുത്ത സുഹൃത്തുക്കളാണെന്നും കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും ജോസഫ് വാഴയ്ക്കൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...

കാലിഫോർണിയ ഇരട്ട കൊലപാതകം : അനില വാഹനം മാരകായുധമാക്കി, രണ്ടാമത്തെ കേസിലും കൊലക്കുറ്റം ചുമത്തും

0
കാലിഫോർണിയ : കാലിഫോർണിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ്‌ സ്വദേശി...