Sunday, May 5, 2024 9:48 pm

മുഖം മിനുക്കിയ രണ്ടാം മോദി സര്‍ക്കാരിന്റെ  ആദ്യ മന്ത്രിസഭാ യോഗം ഇന്ന് വൈകുന്നേരം

For full experience, Download our mobile application:
Get it on Google Play

ദില്ലി : മുഖം മിനുക്കിയ രണ്ടാം മോദി സര്‍ക്കാരിന്റെ  ആദ്യ മന്ത്രിസഭാ യോഗം ഇന്ന് വൈകുന്നേരം. പുതിയ മന്ത്രിമാര്‍ മന്ത്രാലയങ്ങളില്‍ എത്തി ചുമതലയേറ്റു. വിവര സാങ്കേതിക മന്ത്രാലയത്തിന്റെ  ചുമതലയുള്ള അനുരാഗ് ടാക്കൂറാണ് ആദ്യം ചുമതലയേറ്റത്. പിന്നാലെ റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ, ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, നിയമ മന്ത്രി കിരണ്‍ റിജിജു എന്നിവരും മന്ത്രാലയങ്ങളുടെ ചുമതലക്കാരായി. പൂജക്ക് ശേഷമാണ് കിഷന്‍ റെഡ്ഡി ടൂറിസം മന്ത്രിയുടെ ചുമതലയേറ്റെടുത്തത്.

മുഴുവന്‍ ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും ഇന്ന് വൈകുന്നേരത്തോടെ ചുമതലയേല്‍ക്കും. രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലവസരം ഒരുക്കാന്‍ ഐടി മന്ത്രാലയത്തിലെ അവസരം വിനിയോഗിക്കുമെന്ന് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

രാവിലെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കണ്ട ശേഷമാണ് മന്ത്രിമാര്‍ ചുമതലയേറ്റത്. വൈകുന്നരം അഞ്ച് മണിക്കാണ് ആദ്യ മന്ത്രിസഭ യോഗം ചേരുക. നിലവിലെ കൊവിഡ് സാഹചര്യമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തേക്കും. പിന്നാലെ കേന്ദ്രമന്ത്രിസഭയുടെ സമ്പൂര്‍ണ്ണ യോഗവും ചേരും. അതേ സമയം പശ്ചിമബംഗാളടക്കം ചില സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമം തുടങ്ങി. മന്ത്രിസ്ഥാനം കിട്ടാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ച സൗമിത്ര ഖാന്‍ എംപിയെ ദില്ലിക്ക് വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ജനാഭിലാഷം നിറവേറ്റാന്‍ പുതിയ സംഘവുമായി പ്രവര്‍ത്തനം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കടപ്പുറത്ത് നടക്കാനിറങ്ങിയ ജര്‍മന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; നാട്ടികയില്‍ 24കാരന്‍ അറസ്റ്റില്‍

0
തൃശൂര്‍: നാട്ടികയിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ്...

പ്രചോദാത്മക യുവതലമുറ നാളെയുടെ സമ്പത്ത് – വൈ എം സി എ

0
നെടുങ്ങാടപ്പള്ളി: യുവജനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി പോകുന്ന സഹചര്യം വർദ്ധിച്ച്...

കേരളത്തിന്റെ തെക്കൻ തീരത്തും തമിഴ്നാട് തീരത്തും ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ തെക്കൻ തീരത്തും തമിഴ്നാട്...

മാഹി ബൈപാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി

0
കണ്ണൂർ: കണ്ണൂർ മാഹി ബൈപാസിൽ നിന്നും കോഴിക്കോട് സ്വദേശിനികളായ രണ്ട് പെൺകുട്ടികൾ...