ട്രയൽ ഓണ്‍ലൈന്‍ ക്ലാസില്‍ അതിഥിയായി മന്ത്രി വി ശിവൻകുട്ടി ; വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ട്രയൽ ഓൺലൈൻ ക്ലാസിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജിസ്യൂട്ട് ഫോര്‍ എഡ്യൂക്കേഷന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുപയോഗിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്ന തിരുവനന്തപുരത്തെ പിരപ്പന്‍കോട് വി.എച്ച്.എസ്.ഇ സ്കൂളിലെ രസതന്ത്ര ക്ലാസിനിടെയാണ് മന്ത്രി വിദ്യാർത്ഥികൾക്ക് മുമ്പിൽ ഓൺലൈനായെത്തിയത്.

പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി എടുത്ത ക്ലാസുകള്‍ നിരീക്ഷിച്ച ശേഷം മന്ത്രി കുട്ടികളുമായി സംവദിച്ചു. അധ്യാപകരുമായി നേരിട്ട് സംവദിക്കാനും കൂട്ടുകാരെ കാണാനും അവസരം ലഭിക്കുന്ന പ്ലാറ്റ്ഫോം ഏറെ പ്രയോജനപ്രദമാണെന്ന് കുട്ടികള്‍ മന്ത്രിയോട് പറഞ്ഞു.

ഈ ട്രയലിന്റെ തുടര്‍ച്ചയായി കൂടുതല്‍ സ്കൂളുകളില്‍ ഓൺലൈൻ ക്ലാസുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി മെച്ചപ്പെടുത്തലുകള്‍ വരുത്തിയശേഷം ഏറ്റവും ഫലപ്രദമായ സൗകര്യമായിരിക്കും കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തുകയെന്ന് മന്ത്രി ഉറപ്പുനൽകി. മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ഉറപ്പാക്കിയ ശേഷം മാത്രമേ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കൂ എന്ന് മന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....